പ്രളയം: വീട് തകർന്നവർ: ധനസഹായത്തിനായി കാത്തിരിക്കേണ്ടി വരും

06:38 AM
12/09/2018
തൃശൂർ: സർക്കാർ ധനസഹായം വാങ്ങി പുതിയ വീട് നിർമിക്കാമെന്ന സ്വപ്നം നിറവേറാൻ പ്രളയബാധിതർ ഏറെ കാത്തിരിക്കേണ്ടി വരും. വിവരശേഖരണ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ തയാറാക്കിയ ആപ്ലിക്കേഷനും ഉപയോഗിക്കാൻ കഴിയുന്ന സന്നദ്ധ പ്രവർത്തകരുടെ കുറവാണ് പ്രശ്നം. വില്ലേജ് ഓഫിസർമാർ നേരിട്ട് നഷ്ടം വിലയിരുത്തി റിപ്പോർട്ട് ചെയ്യാനായിരുന്നു ആദ്യം നിർദേശം. ഇത് വൈകുമെന്നതിനാലാണ് ഐ.ടി.മിഷൻ പ്രത്യേക ആപ്ലിക്കേഷൻ തയ്യാറാക്കിയത്. വീടുകള്‍ പൂർണമായും നഷ്ടെപ്പട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേട് വന്നവര്‍ എന്നിങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ഇതിൽ സൗകര്യമുണ്ട്. ഒപ്പം ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ സ്ഥലത്തി‍​െൻറ ലൊക്കേഷനും (ജിയോ ടാഗിങ്) ഫോട്ടോയും അപ്‌ലോഡ് ചെയ്യാനും സൗകര്യമുണ്ട്. തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടം പൂർണ നഷ്ടമായി കണക്കാക്കും. നിർമാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. തകർന്ന വീടി​െൻറ മൂന്ന് ചിത്രങ്ങൾ അപ്ലോഡ് ചെയ്യണം. എന്നാൽ പ്രളയം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞപ്പോൾ തകർന്ന് വീണ വീടി​െൻറ അവശിഷ്ടങ്ങൾ നീക്കി തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇനി തകർന്നുവീണ വീടുകളുടെ വ്യാപ്തി ഏത് രീതിയിലാണ് കണക്കാക്കുക എന്നതിനെ കുറിച്ച് ആശങ്കയുണ്ട്. തകർന്ന വീടുകൾ വില്ലേജിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഉദ്യോഗസ്ഥർ പരിശോധിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ സംവിധാനം ഏർപ്പെടുത്തിയതോടെ ഇത് പുനഃപരിശോധിക്കേണ്ടി വരികയും തകർന്ന വീടുകൾ വീണ്ടും പരിശോധിക്കേണ്ടിയും വരും. ഇതിനായാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ കൂടാതെ സന്നദ്ധ പ്രവർത്തകരെ വളൻറിയർമാരായും നിയോഗിച്ചത്. ആർക്കും ഗൂഗിൾ േപ്ലസ്റ്റോറിൽ ആപ്പ് ലഭ്യമാകും. എന്നാൽ, തദ്ദേശസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന സാങ്കേതിക വൈദഗ്ധ്യമുള്ള വളൻറിയര്‍മാർക്കേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ ശേഖരിക്കാന്‍ കഴിയൂ. ഇവർക്ക് മാത്രമാണ് ആപ്പി​െൻറ പാസ്വേഡ് അനുവദിക്കുക. എന്നാൽ ഇവരെ കൂട്ടിയോജിപ്പിച്ചുള്ള യോഗങ്ങൾ പോലും പല തദ്ദേശ സ്ഥാപനങ്ങളിലും നടന്നിട്ടില്ല. പലയിടത്തും ഇപ്പോഴും സന്നദ്ധ പ്രവർത്തകരെ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദുരിതബാധിതർ ഒരു അപേക്ഷയും പൂരിപ്പിച്ച് നൽകേണ്ടതില്ല എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നുണ്ടെങ്കിലും ദുരിതബാധിതരെ കൂടുതൽ ദുരിതത്തിലാക്കുന്നതാണ് പുതിയ സംവിധാനം. 981 വില്ലേജുകളിലായി 3.91 ലക്ഷം കുടുംബങ്ങൾ പ്രളയബാധിതരായെന്നാണ് സർക്കാറി​െൻറ കൈവശമുള്ള കണക്ക്.
Loading...
COMMENTS