ശ്രീശാസ്​ത പുരസ്​കാരം കുന്നത്ത്​ രാമചന്ദ്രന്​

05:42 AM
14/03/2018
ആറാട്ടുപുഴ: ശ്രീശാസ്ത പുരസ്കാരം മരണാനന്തര ബഹുമതിയായി ആറാട്ടുപുഴ സമിതിയുടെ ദീർഘനാളത്തെ ട്രഷറർ ആയിരുന്ന കുന്നത്ത് രാമചന്ദ്രന് സമർപ്പിക്കും. തങ്കപ്പതക്കവും കീർത്തി മുദ്രയും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. ആറാട്ടുപുഴ ക്ഷേത്രത്തിനും പൂരത്തിനും മികച്ച സേവനം നടത്തിവരുന്ന പ്രഗല്ഭമതികളെ ആദരിക്കാൻ ക്ഷേത്ര ഉപദേശക സമിതി ഏർപ്പെടുത്തിയതാണ് പുരസ്കാരം. 1990 മുതൽ ആറാട്ടുപുഴ ക്ഷേത്രത്തിലെ നിറസാന്നിധ്യമായിരുന്ന രാമചന്ദ്രൻ 2016 ആഗസ്റ്റിലാണ് നിര്യാതനായത്. 1990 മുതൽ 1993 വരെയും 1995 മുതൽ 2012 വരെയും പൂരാഘോഷ കമ്മിറ്റി, ക്ഷേത്ര ക്ഷേമസമിതി, ക്ഷേത്ര ഉപദേശക സമിതി എന്നിവയുടെ ട്രഷററായും 1994ൽ സെക്രട്ടറിയായും 23 വർഷത്തോളം ആറാട്ടുപുഴ ക്ഷേത്രത്തി​െൻറ ഒട്ടനവധി പുനരുദ്ധാരണ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്.
Loading...
COMMENTS