Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോഴിക്കുളങ്ങരയിൽ 20...

കോഴിക്കുളങ്ങരയിൽ 20 വീടുകൾ തകർന്നു

text_fields
bookmark_border
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കോഴിക്കുളങ്ങരയിൽ വീശിയ കാറ്റിൽ ഇരുപതോളം വീടുകൾ ഭാഗികമായി തകർന്നു. മരങ്ങൾ കടപുഴകി വീണു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു. കോഴിക്കുളങ്ങര ക്ഷേത്രപരിസരത്താണ് വ്യാപക നാശ നഷ്ടമുണ്ടായത്. നിരവധി വീടുകൾക്ക് മേൽ വൻമരങ്ങൾ കടപുഴകി വീണു. നാരായണമംഗലം യൂനിയൻ യു.പി സ്കൂളി​െൻറ ചുറ്റുമതിൽ തകർന്നു. പ്രദേശത്തെ വൈദ്യുതി വിതരണം നിലച്ചു. തേക്ക്, ഇലഞ്ഞി തുടങ്ങിയ വലിയ മരങ്ങൾ പോലും കാറ്റിൽ കടപുഴകി വീണു. രാത്രി എട്ടര മുതൽ പത്തര വരെ നീണ്ട കനത്ത മഴയും കാറ്റും വൻ നാശനഷ്ടമാണുണ്ടാക്കിയത്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിക്ക് വടക്ക് രാമേശ്വരം റോഡിൽ പഞ്ഞിമരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. തൊട്ടടുത്ത കാര്യേഴത്ത് അശോക​െൻറ വീട്ടുവളപ്പിലെ ഐനിമരം കടപുഴകി വീടിന് മുകളിലേക്ക് വീണു ഇവിടെയും വൈദ്യുതി നിലച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story