ആഭരണം തട്ടൽ: പൂമ്പാറ്റ സിനി വീണ്ടും പിടിയിൽ

05:47 AM
12/07/2018
തൃശൂര്‍: നിരവധി കേസുകളില്‍ പ്രതിയായ ചേര്‍ത്തല അടൂര്‍ നീലിക്കാട്‌ വീട്ടില്‍ പൂമ്പാറ്റ സിനിയെ വനിത പൊലീസ്‌ അറസ്റ്റു ചെയ്‌തു. മുളങ്കുന്നത്തുകാവ്‌ സ്വദേശിനി റോസിയുടെ 12 പവൻ തട്ടിയെടുത്ത കേസിലാണ്‌ അറസ്റ്റ്. 2012ലാണ്‌ കേസിനാസ്‌പദമായ സംഭവം. സഹകരണ ബാങ്കിലെ ലോണ്‍ അടയ്ക്കാതിരിക്കാൻ മാര്‍ഗമുണ്ടാക്കിത്തരാമെന്ന്‌ കബളിപ്പിച്ച്‌ സ്വര്‍ണാഭരണം തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന്‌ പൊലീസില്‍ പരാതി നൽകി. അന്ന്‌ സിനിയെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യമെടുത്ത്‌ മുങ്ങി. നിരവധി സ്റ്റേഷനുകളിലായി കൊലപാതകം ഉൾപ്പെടെ മുപ്പതോളം കേസുകളിൽ പ്രതിയാണ്. ആറുമാസം മുമ്പ് ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയ ഇവരെ പാലിയേക്കരയിലെ വാടക വീട്ടില്‍നിന്നാണ് പിടികൂടിയത്. വനിത പൊലീസ്‌ എസ്‌.ഐ ഉമാദേവി, മിനി, ലാലി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
COMMENTS