സാഹിത്യ അക്കാദമി യുവ സാഹിത്യകാര ശിൽപശാല

05:47 AM
12/07/2018
തൃശൂർ: കേരള സാഹിത്യ അക്കാദമി സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തി​െൻറ സഹകരണത്തോടെ സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ ചെറായിയില്‍ സംസ്ഥാനതലത്തില്‍ സാഹിത്യ ശിൽപശാല സംഘടിപ്പിക്കും. 18 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, യാത്രാബത്ത എന്നിവയും സാക്ഷ്യപത്രവും നല്‍കും. മലയാളത്തില്‍ തയാറാക്കിയ അപേക്ഷയും ബയോഡാറ്റയും കഥ, കവിത, നിരൂപണം, ആസ്വാദനം, വായനാക്കുറിപ്പ് എന്നീ ഏതെങ്കിലും മേഖലകളിലെ സ്വന്തം രചനയും സഹിതം ആഗസ്റ്റ് 16നകം സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍ 680020 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0487 2331069. ഇമെയിൽ keralasahityaakademi@gmail.com
Loading...
COMMENTS