ഗതാഗതം തടസ്സപ്പെടും

05:06 AM
13/01/2018
തൃശൂർ: മുതുവറ ജങ്ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കട്ട വിരിക്കൽ പ്രവൃത്തി തുടങ്ങുന്നതിനാൽ 15 മുതൽ നിർമാണം തീരുന്നതുവരെ പുഴയ്ക്കൽ റിലയൻസ് പമ്പ് മുതൽ മുതുവറ ജങ്ഷൻ വരെ ഗതാഗതം ഭാഗികമായി തടസ്സപ്പെടും. നഗരത്തിൽ നിന്ന് ഗുരുവായൂർ, കുന്നംകുളം, കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട ഹ്രസ്വദൂര ബസുകൾ ഒഴികെയുള്ള വാഹനങ്ങൾ പാട്ടുരായ്ക്കൽ അശ്വിനി ജങ്ഷനിൽ നിന്ന് തിരിഞ്ഞു വിയ്യൂർ- കൊട്ടേക്കാട് റോഡ് വഴി മുണ്ടൂർ ജങ്ഷനിലെത്തണം.
COMMENTS