Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഉമ്മന്‍ചാണ്ടിക്കും...

ഉമ്മന്‍ചാണ്ടിക്കും ബല്‍റാമിനുമെതിരെ അഭിപ്രായം: എ.എസ്​.​െഎക്ക്​ സസ്​​െപൻഷൻ

text_fields
bookmark_border
തൃശൂര്‍: എ.കെ.ജിക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട് വി.ടി. ബല്‍റാമിനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരെ സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ച എ.എസ്.ഐയെ സസ്പെൻഡ് ചെയ്തു. ആളൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ എ.ഡി. ആേൻറായെയാണ് സസ്‌പെൻഡ് ചെയ്തത്. മുമ്പ് പ്രധാനമന്ത്രിക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിന് ആേൻറാ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടിട്ടുണ്ട്. ഇതി​െൻറ വകുപ്പുതല അന്വേഷണം നടക്കുന്നതിനിടക്കാണ് പുതിയ പ്രതികരണവുമായി ആേൻറാ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. കഴിഞ്ഞ ആറിനാണ് ആേൻറാ പോസ്റ്റ് ഇട്ടത്. ഇത് പിൻവലിക്കാൻ തയാറായതുമില്ല. പോസ്റ്റിലെ കമൻറുകൾക്ക് ആേൻറാ മറുപടിയും നൽകുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story