Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightലഹരി ഇടപാടുമായി...

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വർഷം 1.70ലക്ഷം കേസുകൾ രജിസ്​റ്റർ ചെയ്തു ^ഋഷിരാജ് സിങ്

text_fields
bookmark_border
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വർഷം 1.70ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തു -ഋഷിരാജ് സിങ് കൊടുങ്ങല്ലൂർ: സംസ്ഥാനത്ത് ഒരു വർഷം ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് 1.70ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തെന്നും ഇത് ലോക റെക്കോഡ് ആയിരിക്കുമെന്നും എക്സൈസ് കമീഷണർ ഋഷിരാജ് സിങ് പറഞ്ഞു. കൊടുങ്ങല്ലൂർ നഗരസഭയും എക്സൈസ് വിഭാഗവും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംഘടിപ്പിച്ച ബോധവത്കരണത്തി​െൻറ ഭാഗമായ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മണിക്കൂറിൽ ഒന്ന് എന്ന നിരക്കിൽ വർഷത്തിൽ ലഹരിക്ക് അടിമകളായി 9000 പേർ മരിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. 15നും 30നുമിടയിലുള്ളവരാണ് മരിക്കുന്നവരിലേറെയും. പുതിയ കാലത്തി​െൻറ സമർദങ്ങൾ കുട്ടികളെ ലഹരിയിലേക്ക് തിരിച്ചുവിടുകയാണ്. ഇൗ കാര്യത്തിൽ രക്ഷിതാക്കളും അധ്യാപകരും പൊതുസമൂഹവും ഒരുപോലെ ഉത്തരവാദികളാണ്. സമ്മർദം ഇല്ലാതാക്കി കുട്ടികളെ സംരക്ഷിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. കുട്ടികൾക്ക് ആവശ്യമായ മാർഗ നിർദേശങ്ങൾ വീടുകളിൽനിന്ന് തുടങ്ങണമെന്നും അദ്ദേഹം നിർദേശിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ സി.സി. വിപിൻ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ ഷീല രാജ്കമൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. ൈകസാബ്, ശോഭ ജോഷി, തങ്കമണി സുബ്രഹ്മണ്യൻ, കൗൺസിലർമാരായ വി.ജി. ഉണ്ണികൃഷ്ണൻ, ലത ഉണ്ണികൃഷ്ണൻ, സി.കെ. രാമനാഥൻ, എക്സൈസ് സി.െഎ പി.എൽ. ജോസ് എന്നിവർ സംസാരിച്ചു. രാവിലെ ആയിരത്തോളം വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും പെങ്കടുത്ത കൂട്ടയോട്ടം ഇ.ടി. ടൈസൺ എം.എൽ.എ ഫ്ലാഗ് ഒാഫ് ചെയ്തു. വൈഖരി നാടക വേദിയുടെ 'ദൈവത്തി​െൻറ സ്വന്തം നാട്'എന്ന തെരുവ് നാടകവും, പുല്ലൂറ്റ് വി.കെ. രാജൻ മെമ്മോറിയൽ സ്കൂൾ, എം.ഇ.എസ് അസ്മാബി കോളജ് വിദ്യാർഥികൾ ഫ്ലാഷ്മോബും അവതരിപ്പിച്ചു. സിവിൽ എക്സൈസ് ഒാഫിസർ റിഹാസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story