Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅഞ്ചംഗ സംഘം അമ്മയെയും...

അഞ്ചംഗ സംഘം അമ്മയെയും മകളെയും​ വീടുകയറി ആക്രമിച്ചു

text_fields
bookmark_border
കേച്ചേരി: അനധികൃതമായി വിദേശ മദ്യം വിൽപന നടത്തുന്ന വിവരം എക്സൈസ് സംഘത്തിന് കൈമാറിയെന്നാരോപിച്ച് അഞ്ചംഗ സംഘം ദലിത് കുടുംബത്തെ വീടുകയറി ആക്രമിച്ചു. ആക്രമണത്തിൽ പരിക്കേറ്റ കേച്ചേരി പട്ടിക്കര കോളനിയിൽ താമസിക്കുന്ന പുളിക്കൽ പരേതനായ പൊന്നുട്ടിയുടെ ഭാര്യ തങ്ക (65), മകൾ ദേവിക (40) എന്നിവരെ കുന്നംകുളം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ രാത്രി 12നാണ് സംഭവം. തോട്ടിൽ നിന്ന് മത്സ്യം പിടിക്കുന്നതുമായി ബന്ധപ്പെട്ട് തങ്കയുടെ മക്കളായ ശിവനും മണികണ്ഠനുമായി ചിലർ വഴക്കുണ്ടാക്കിയിരുന്നു. ഇൗ വഴക്കിനൊടുവിലാണ് എക്സൈസിനു മദ്യവിൽപനയുടെ വിവരം നൽകിയെന്നാരോപിച്ച് മുൻവൈരാഗ്യത്തോടെ മദ്യവിൽപന നടത്തിയവർ ഉൾപ്പെടെയുള്ള അഞ്ചംഗം വീടുകയറി ആക്രമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story