Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:30 AM GMT Updated On
date_range 2 Feb 2018 5:30 AM GMTചാലക്കുടി ജ്വല്ലറി കവര്‍ച്ച: മോഷ്ടാക്കള്‍ കേരളം വിട്ടിട്ടില്ലെന്ന് പൊലീസ്
text_fieldsbookmark_border
ചാലക്കുടി: ചാലക്കുടിയില്‍ ഇ.ടി. ദേവസി ആൻഡ് സണ്‍സ് ഇടശേരി ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്ന് ലോക്കര്‍ തകര്‍ത്ത് 15 കിലോ സ്വർണവും ആറ് ലക്ഷത്തോളം രൂപയും കവര്‍ന്ന കേസില്‍ കുറ്റവാളികള്‍ സംസ്ഥാനം വിട്ടുപോയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സമീപപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമായിരിക്കുകയാണ്. പ്രതികളെ വൈകാതെ പിടികൂടാനാകുമെന്നാണ് പൊലീസ് കരുതുന്നത്. ദേശീയപാതയിലെ പ്രധാന സ്ഥലങ്ങളിലെ നിരീക്ഷണ കാമറകള്‍ പരിശോധിക്കുന്നത് തുടരുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളുടെ ജോലി-താമസ കേന്ദ്രങ്ങളിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ജ്വല്ലറിയുമായി ബന്ധമുള്ള ആരോ മോഷ്ടാക്കൾക്ക് വിവരങ്ങൾ ചോർത്തി കൊടുത്തെന്ന സംശയത്തിൽ തന്നെയാണ് പൊലീസ്. ജ്വല്ലറിയില്‍ കൂടുതല്‍ സ്വര്‍ണം സൂക്ഷിച്ചിട്ടുണ്ടെന്നും ജ്വല്ലറിക്കുള്ളിലേക്കുള്ള വഴികളും കാവല്ക്കാരന് ഇല്ലാത്ത വിവരവും മോഷ്ടാക്കള്‍ മനസ്സിലാക്കിയിരുന്നെന്നത് ഈ സംശയത്തെ ബലപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story