സഹായത്തിനായി കാതോർത്ത് രമേഷ്

05:04 AM
14/09/2017
പഴയന്നൂർ: വൃക്കകൾ തകരാറിലായ പഴയന്നൂർ പൊറ്റ കൂനാംപൊറ്റ പരേതനായ ഉണ്ണിക്കുട്ട​െൻറ മകൻ രമേഷ് (30) വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. വിധവയും വൃദ്ധയുമായ മാതാവിനൊപ്പമാണ് രമേഷ് താമസിക്കുന്നത്. ഭാരിച്ച ചികിത്സ ചെലവ് നിർമാണ തൊഴിലാളിയായ രമേഷിന് താങ്ങാവുന്നതല്ല. സഹായിക്കാൻ പഴയന്നൂർ പഞ്ചായത്തംഗം സിഫാനത്ത്, കോഒാപറേറ്റിവ് ബാങ്ക് ഡയറക്ടർ അബ്ബാസ്, സണ്ണി കൊടിയത്ത് എന്നിവരുടെ നേതൃത്വത്തിൽ രമേഷ് ചികിത്സ സഹായനിധി രൂപവത്കരിച്ചു. പഞ്ചാബ് നാഷനൽ ബാങ്ക് പഴയന്നൂർ ശാഖയിൽ കൂനാംപൊറ്റ രമേഷ് ചികിത്സ സഹായനിധി എന്ന പേരിൽ അക്കൗണ്ട് ആരംഭിച്ചു. നമ്പർ: 4335000100080769, ഐ.എഫ്.എസ് കോഡ്: PUNB0433500. വിലാസം: കെ.യു. രമേഷ്, കൂനാംപൊറ്റ വീട്, പൊറ്റ, കുമ്പളക്കോട് പി.ഒ, പഴയന്നൂർ, തൃശൂർ - 680587,ഫോൺ: 98469 11521.
COMMENTS