Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജി.എസ്.എ ഫുട്ബാൾ...

ജി.എസ്.എ ഫുട്ബാൾ ടൂർണമെൻറ്​: മലപ്പുറം എഫ്.സി ഗോകുലം ചാമ്പ്യന്മാർ

text_fields
bookmark_border
ഗുരുവായൂർ: കേരള ഫുട്ബാൾ അസോസിയേഷ​െൻറ അംഗീകാരത്തോടെ ഗുരുവായൂർ സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച അഖില കേരള അണ്ടർ- 17, അണ്ടർ- 14 ഫുട്ബാൾ ടൂർണമ​െൻറിൽ ഇരുവിഭാഗത്തിലും മലപ്പുറം എഫ്.സി ഗോകുലം ചാമ്പ്യന്മാരായി. അണ്ടർ 14 വിഭാഗത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പി.എഫ്.സി തൃശൂരിനെയും അണ്ടർ 17 വിഭാഗത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആലുവ എഫ്.എ.സി.ടി ഫുട്ബാൾ അക്കാദമിയെയുമാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് കെ.വി. അബ്ദുൽഖാദർ എം.എൽ.എ ട്രോഫി സമ്മാനിച്ചു. അക്കാദമി പ്രസിഡൻറ് ടി.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് വാരിയർ, പി.എ. പ്രേമാനന്ദൻ, ജി.കെ. പ്രകാശൻ, വി.പി. ഉണ്ണികൃഷ്ണൻ, പി.കെ. രാജേഷ്ബാബു, മുഹമ്മദ് സാക്കിർ, ജി.എസ്.എ സെക്രട്ടറി സി. സുമേഷ്, വി.വി. ഡൊമിനി എന്നിവർ സമ്മാനിച്ചു. ഇനിയെന്നും 'പാൽപ്പുഞ്ചിരി'; പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് നഗരസഭയുടെ പ്രഭാത ഭക്ഷണം പദ്ധതി തുടങ്ങി ഗുരുവായൂർ: പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് നഗരസഭ പ്രഭാത ഭക്ഷണം നൽകുന്ന 'പാൽപ്പുഞ്ചിരി' പദ്ധതി തുടങ്ങി. ആദ്യ ഘട്ടമായി സർക്കാർ സ്കൂളുകളിലാണ് പ്രഭാതഭക്ഷണ വിതരണം തുടങ്ങിയത്. ആദ്യ ദിനത്തിൽ കൊഴുക്കട്ടയും ഒരു ഗ്ലാസ് പാലുമാണ് നൽകിയത്. അട, പത്തിരി, വട, പുഴുങ്ങിയ നേന്ത്രപ്പഴം, കൊഴുക്കട്ട എന്നിവയാണ് വിവിധ ദിവസങ്ങളിൽ നൽകുക. ഇതിനൊപ്പം ഒരു ഗ്ലാസ് പാലും നൽകും. കുടുംബശ്രീക്കാണ് ഭക്ഷണം തയാറാക്കാനുള്ള ചുമതല. അടുത്ത ഘട്ടമായി നഗരസഭയിടെ 11 എയ്ഡഡ് സ്കൂളുകളിലെ എൽ.പി വിദ്യാർഥികൾക്കും പ്രഭാത ഭക്ഷണം നൽകും. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കെ.വി. അബ്ദുൽഖാദർ എം.എൽ.എ നേരത്തെ നിർവഹിച്ചിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനം പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് സൗജന്യ പ്രഭാത ഭക്ഷണം നൽകുന്നത്. ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നാല് ലക്ഷം രൂപ നഗരസഭയുടെ പദ്ധതി വിഹിതമാണ്. മൂന്ന് ലക്ഷം രൂപ സ്പോൺസറിങ്ങിലൂടെയാണ് കണ്ടെത്തുക. കോവിലൻ സ്മാരക പ്രഭാഷണം 16ന് ഗുരുവായൂർ: അന്തർദേശീയ കോവിലൻ പഠനഗ്രൂപ്പി​െൻറ ആഭിമുഖ്യത്തിലുള്ള കോവിലൻ സ്മാരക പ്രഭാഷണം സെപ്റ്റംബർ 16ന് വൈകീട്ട് നാലിന് ഹൈദരാബാദ് എൻ.എസ്.കെ.കെ സ്കൂളിൽ നടക്കും. ഹൈദരാബാദ് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, നവീന സാംസ്കാരിക കേന്ദ്രം എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് ഉദ്ഘാടനം ചെയ്യും. തെലുങ്കാന സാംസ്കാരിക വകുപ്പ് ഡയറക്ടർ മാമിഡി പരികൃഷ്ണ മുഖ്യാതിഥിയാകും. 'കോവിലൻ ഒരു പുതിയ സർഗാത്്മക തരംഗദൈർഘ്യം' എന്ന വിഷയത്തിൽ ആഷാ മേനോൻ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
TAGS:LOCAL NEWS 
Next Story