Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആയിരങ്ങളെ...

ആയിരങ്ങളെ ആവേശത്തിലാക്കി കോനൂർ ഓണംകളി

text_fields
bookmark_border
കൊരട്ടി: ആയിരകണക്കിന് ഓണംകളി പ്രേമികളെ ആവേശത്തിലാക്കി കോനൂർ ഓണംകളി മത്സരം. പ്രത്യേകം തയാറാക്കിയ പന്തലിൽ നാദം നെല്ലായി, യുവധാര കോൾക്കുന്ന്, നടനകലാവേദി കാട്ടൂർ എന്നീ ടീമുകൾ അണിനിരന്ന മത്സരം ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കുമാരി ബാലൻ അധ്യക്ഷത വഹിച്ചു. നടൻമാരായ അലൻസിയർ, സുധീർ കരമന എന്നിവർ മുഖ്യാഥിതികളായി. ജില്ല പഞ്ചായത്ത് അംഗം കെ.ആർ. സുമേഷ്, കെ.എ. ഗ്രേസി, സി.വി. ദാമോദരൻ, സിന്ധു ജയരാജ്, കെ.പി. തോമാസ്, ജയരാജ് ആറ്റപ്പാടം എന്നിവർ സംസാരിച്ചു. മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന പുരസ്കാരം നേടിയ സജി കൊരട്ടി, ഇൻഡ്യാൻ ബാസ്ക്കറ്റ് ബാൾ താരം ഗ്രിമ മെർലിൻ എന്നിവർക്ക് പ്രതിഭ പുരസ്കാരം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story