മുഖ​ൈവകല്യം മാറ്റാൻ സൗജന്യ ശസ്​ത്രക്രിയ

05:05 AM
15/11/2017
തൃശൂർ: മുഖെവെകല്യവുമായി ബന്ധപ്പെട്ട ചെലവേറിയ ശസ്ത്രക്രിയകളും തുടർ ചികിത്സയും സൗജന്യമായി നടത്താൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം വഞ്ചിയൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ​െൻറ് ജോൺ ആംബുലൻസ് കേരളയും പോപ്പച്ചൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്. 19ന് ഒമ്പത് മുതൽ 12 വരെ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള ഹോട്ടൽ മെഹർബാനിലാണ് ക്യാമ്പ്. മുൻകൂട്ടി ബുക്കിങ്ങിനും വിവരങ്ങൾക്കും 94472 83039 എന്ന നമ്പറിൽ ബന്ധപ്പെടണം.
COMMENTS