പച്ചക്കറി തൈ വിതരണം

05:06 AM
07/12/2017
വെങ്കിടങ്ങ്: അടുക്കള തോട്ടത്തിലേക്കുളള പച്ചക്കറി തൈകളുടെ വിതരണം വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് രതി എം. ശങ്കർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.വി. മനോഹരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ രത്നവല്ലി സുരേന്ദ്രൻ, കെ.വി. വേലുക്കുട്ടി, സജ സാദത്ത്, ബ്ലോക്ക് അംഗം കുമാരി വാസന്തി, ശോഭന മുരളി, ഗ്രേസി ജേക്കബ്, കൃഷി ഓഫിസർ എം.കെ. അനിത, ഷീജ രാജീവ്, ഫാർമേഴ്സ് ബാങ്ക് പ്രസിഡൻറ് എ.കെ. തങ്ങൾ എന്നിവർ സംസാരിച്ചു. പദ്ധതിയിൽ കാൽ ലക്ഷം കാബേജ്, വെണ്ട, കോളിഫ്ലവർ, തക്കാളി തൈകൾ വിതരണം ചെയ്തു.
COMMENTS