Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 8:05 AM GMT Updated On
date_range 20 Aug 2017 8:05 AM GMTസ്കൂളിൽനിന്ന് കമ്പ്യൂട്ടർ മോഷണം പോയതിൽ ദുരൂഹത
text_fieldsbookmark_border
പഴയന്നൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂൾ ലാബിൽ നിന്ന് കമ്പ്യൂട്ടർ മോഷണം പോയതിൽ ദുരൂഹത. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണോയെന്ന് പ്രിൻസിപ്പലിന് വ്യക്തത ഉണ്ടാകാത്തതിനെ തുടർന്നാണ് ഒരാഴ്ചക്ക് ശേഷം പി.ടി.എ പൊലീസിൽ പരാതി നൽകിയത്. 11ന് അടച്ച ലാബിൽനിന്ന് കമ്പ്യൂട്ടർ കാണാതായ വിവരം അറിയുന്നത് പതിനാലിനാണ്. സംഭവം പൊലീസിൽ അറിയിച്ചെങ്കിലും അന്വേഷണം വേണ്ടെന്ന നിലപാടിലായിരുന്നു സ്കൂൾ അധികൃതർ. പിന്നീട് സംഭവം വിവാദമാകുമെന്നായപ്പോൾ പതിനെട്ടിനാണ് സ്കൂൾ അധികൃതർ പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. ശേഷം വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ലാബ് റൂമിെൻറ താക്കോൽ ഓഫിസിൽ സൂക്ഷിക്കുകയാണ് പതിവ്. കമ്പ്യൂട്ടർ എടുത്തശേഷം റൂം പൂട്ടിയ നിലയിലായിരുന്നു. എന്നാൽ മോഷണം പോയ കമ്പ്യൂട്ടറിൽ സ്കൂൾ രേഖകൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പ്രിൻസിപ്പൽ ത്രേസ്യമ്മ ജോർജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story