Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചിറ്റാർ–പുതുക്കട റോഡിൽ...

ചിറ്റാർ–പുതുക്കട റോഡിൽ കലുങ്ക് അപകടാവസ്ഥയിൽ

text_fields
bookmark_border
ചിറ്റാർ–പുതുക്കട റോഡിൽ കലുങ്ക് അപകടാവസ്ഥയിൽ
cancel
camera_alt???????-???????? ????? ?????????????? ????????????????????? ?????????????? ???????

ചി​റ്റാ​ർ: ചി​റ്റാ​ർ-​പു​തു​ക്ക​ട റോ​ഡി​ൽ പു​തു​ക്ക​ട​ക്കു​സ​മീ​പം ക​ലു​ങ്ക് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. മു​റി​ത്താ​നി​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ക​ലു​ങ്കി​​െൻറ അ​ടി​വ​ശ​ത്തെ ക​രി​ങ്ക​ൽ​ഭി​ത്തി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്. അ​ടി​ഭാ​ഗം തീ​ർ​ത്തും ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ക​രി​ങ്ക​ൽ​കെ​ട്ട് ഒ​ലി​ച്ചു​പോ​യ അ​വ​സ്ഥ​യി​ലാ​ണ്. അ​പ​ക​ടാ​വ​സ്ഥ അ​റി​യാ​തെ​യാ​ണ് ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്തി​​െൻറ അ​ധീ​ന​ത​യി​ലാ​ണ് ഈ ​റോ​ഡ്. പ​ല​ത​വ​ണ അ​ധി​കാ​രി​ക​ളെ അ​റി​യി​ച്ചി​ട്ടും തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ൾ​പ്പെ​ടെ ദീ​ര്‍ഘ​ദൂ​ര സ​ര്‍വി​സു​ക​ള​ട​ക്കം നി​ര​വ​ധി സ്വ​കാ​ര്യ ബ​സു​ക​ള്‍ ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ഇ​തി​നോ​ടൊ​പ്പം ആ​ങ്ങ​മൂ​ഴി, സീ​ത​ത്തോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​ഴി ക​ട​ന്നു​പോ​വു​ന്നു​ണ്ട്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ സ​മാ​ന്ത​ര​പാ​ത​യാ​ണ് ചി​റ്റാ​ർ-​പു​തു​ക്ക​ട റോ​ഡ്. തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ചി​റ്റാ​ർ-​അ​ച്ച​ൻ​കോ​വി​ൽ ഹൈ​വേ റോ​ഡി​ൽ​കൂ​ടി തെ​ക്ക​ൻ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​ർ അ​ധി​ക​വും സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story