റോ​ഡുകൾ തകർന്നുതന്നെ

  • കരിഞ്ചേറ്റില്‍മുക്ക്-മണിമലമുക്ക് പാത 

12:19 PM
20/09/2019
ചുങ്കപ്പാറ-കോട്ടാങ്ങൽ സി.കെ റോഡിലെ വെള്ളക്കെട്ട്

അ​ടൂ​ർ: ഏ​ഴം​കു​ളം, കൊ​ടു​മ​ൺ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ക​രി​ഞ്ചേ​റ്റി​ല്‍മു​ക്ക്-​മ​ണി​മ​ല​മു​ക്ക് പാ​ത ത​ക​ർ​ന്നു. പാ​ത ടാ​റി​ങ്ങും മെ​റ്റ​ലും ഇ​ള​കി കാ​ല്‍ന​ട പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. വ​ശ​ങ്ങ​ളി​ല്‍ റ​ബ​ര്‍ തോ​ട്ട​മാ​യ​തി​നാ​ലും മ​ഴ​വെ​ള്ളം ഒ​ഴു​കാ​ന്‍ ഓ​ട​യി​ല്ലാ​ത്തി​നാ​ലു​മാ​ണ് പാ​ത ത​ക​ര്‍ന്ന​ത്. തൊ​ടു​വ​ക്കാ​ട്, തേ​പ്പു​പാ​റ-​പു​തു​മ​ല പാ​ത​ക​ളു​ടെ സം​ഗ​മ​സ്ഥ​ല​മാ​ണ് ക​രി​ഞ്ചേ​റ്റി​ൽ.

പു​തു​മ​ല-​പ്ലാ​േ​ൻ​റ​ഷ​ന്‍, വ​യ​ണ​കു​ന്ന് പാ​ത​ക​ള്‍ തി​രി​യു​ന്നി​ട​മാ​ണ് മ​ണി​മ​ല​മു​ക്ക്. എ​സ്.​എ​ൻ.​ഐ.​ടി കോ​ള​ജ്, അം​ഗ​ന്‍വാ​ടി, സ്‌​കൂ​ളു​ക​ൾ, ജ​ന​സേ​വ​ന​കേ​ന്ദ്രം, പ്ലാ​േ​ൻ​റ​ഷ​ന്‍ കോ​ര്‍പ​റേ​ഷ​ന്‍ കൊ​ടു​മ​ണ്‍ എ​സ്​​റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പോ​കു​ന്ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഈ ​പാ​ത ഉ​പ​യോ​ഗി​ക്കു​ന്ന​ത്. സ​മീ​പ പാ​ത​ക​ളെ​ല്ലാം സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കാ​ന്‍ ന​ട​പ​ടി​യാ​യി​ട്ടും ഈ ​പാ​ത​യെ അ​ധി​കൃ​ത​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

Loading...
COMMENTS