Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശബരിഗിരിയിൽ ജലനിരപ്പ്​...

ശബരിഗിരിയിൽ ജലനിരപ്പ്​ പകുതിയായി

text_fields
bookmark_border
ശബരിഗിരിയിൽ ജലനിരപ്പ്​ പകുതിയായി
cancel
camera_alt?????-????????? ???????????? ????????? ?????? ??????

ചി​റ്റാ​ർ: വേ​ന​ൽ ക​ടു​ത്ത​തോ​ടെ ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യി​ലെ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ ജ​ല​നി​ ര​പ്പ് കു​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യാ​യ ശ​ബ​രി​ഗി​രി​യു​ടെ ജ​ല ​സം​ഭ​ര​ണി​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ളും വെ​ള്ളം കു​റ​വാ​ണു​ള്ള​ത്. ഡാ​മു​ക​ളു​ടെ വൃ​ഷ്​​ടി​പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ ദി​വ​സേ​ന നീ​രൊ​ഴു​ക്കു കു​റ​യു​ക​യാ​ണ്.വ്യാ​ഴാ​ഴ്​​ച ക​ക്കി-​പ​മ്പ അ​ണ​ക്കെ​ട്ടി​ൽ 49.35 ശ​ത​മാ​നം ജ​ല​നി​ര​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ​സ​മ​യ​ത്ത് ജ​ല​നി​ര​പ്പ് 63.67 ശ​ത​മാ​ന​മാ​യി​രു​ന്നു. 20 ശ​ത​മാ​നം വെ​ള്ള​ത്തി​​െൻറ കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

39.153 ദ​ശ​ല​ക്ഷം യൂ​നി​റ്റ് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​നു​ള്ള വെ​ള്ള​മാ​ണ് സം​ഭ​ര​ണി​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. മ​ഹാ​പ്ര​ള​യ സ​മ​യ​ത്ത് ശ​ബ​രി​ഗി​രി​യു​ടെ ജ​ല​സം​ഭ​ര​ണി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. പ​ദ്ധ​തി പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന സം​ഭ​ര​ണി​യാ​യ 981.45 മീ​റ്റ​ർ ശേ​ഷി​യു​ള്ള ക​ക്കി-​ആ​ന​ത്തോ​ട് അ​ണ​ക്കെ​ട്ടി​ൽ 965.825 മീ​റ്റ​റും 986.66 മീ​റ്റ​ർ ശേ​ഷി​യു​ള്ള കൊ​ച്ചു​പ​മ്പ അ​ണ​ക്കെ​ട്ടി​ൽ 966 മീ​റ്റ​ർ ജ​ല​നി​ര​പ്പു​മാ​ണ് ഉ​ള്ള​ത്. നി​ല​വി​ലു​ള്ള ആ​റ്​ ജ​ന​റേ​റ്റ​റു​ക​ളി​ൽ അ​െ​ഞ്ച​ണ്ണ​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​ന്നാം ന​മ്പ​ർ ജ​ന​റേ​റ്റ​റി​ൽ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ക​യാ​ണ്. വ​രു​ന്ന ആ​ഴ്ച​കൊ​ണ്ട് പ​ണി പൂ​ർ​ത്തീ​ക​രി​ക്കും. ശ​രാ​ശ​രി ദി​വ​സേ​ന 5.5 മി​ല്യ​ൺ യൂ​നി​റ്റ് വൈ​ദ്യു​തി​യാ​ണ് ഉ​ൽ​പ​ദി​പ്പി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story