Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവേനല്‍ക്കാലം: വഴിയോര...

വേനല്‍ക്കാലം: വഴിയോര ജ്യൂസുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം

text_fields
bookmark_border
വേനല്‍ക്കാലം: വഴിയോര ജ്യൂസുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം
cancel

പ​ത്ത​നം​തി​ട്ട: വേ​ന​ല്‍ ക​ടു​ത്ത​തോ​ടെ ജ്യൂ​സു​ക​ട​ക​ള്‍ വ​ഴി​യോ​ര​ങ്ങ​ളി​ല്‍ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. എ ​ന്നാ​ല്‍, ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ര്‍ ക െ. ​ശ്രീ​ക​ല അ​റി​യി​ച്ചു. 20 ലി​റ്റ​ര്‍ വാ​ട്ട​ര്‍ ബോ​ട്ടി​ലി​ല്‍ പ​ല​പ്പോ​ഴും ടാ​പ്പി​ല്‍നി​ന്നും മ​റ്റും വെ​ള്ളം നി​റ​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. മാ​ത്ര​മ​ല്ല ബോ​ട്ടി​ലി​ലെ ലേ​ബ​ലോ നി​ര്‍മാ​ണ തീ​യ​തി​യോ പ​ല​രും ശ്ര​ദ്ധി​ക്കാ​റു​മി​ല്ല. ബി.​ഐ.​എ​സ് ചി​ഹ്ന​മു​ള്ള കു​പ്പി​യി​ലെ വെ​ള്ളം മാ​ത്ര​മേ ജ്യൂ​സ് നി​ര്‍മി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളൂ. നി​യ​മാ​നു​സൃ​ത​മു​ള്ള എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്ള​വ​ര്‍ക്ക് മാ​ത്ര​മേ ജ്യൂ​സ് വി​ല്‍പ​ന ന​ട​ത്താ​ന്‍ അ​നു​മ​തി​യു​ള്ളൂ. കു​ലു​ക്കി സ​ര്‍ബ​ത്തു​ക​ളി​ല്‍ ചേ​ര്‍ക്കു​ന്ന ചേ​രു​വ​ക​ള്‍ ശു​ദ്ധ​മ​ല്ലെ​ങ്കി​ല്‍ ബാ​ക്ടീ​രി​യ ബാ​ധ​യു​ണ്ടാ​കാം.

വ​യ​റി​ള​ക്കം, ഛര്‍ദി, മ​ഞ്ഞ​പ്പി​ത്തം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടാ​നും സാ​ധ്യ​ത​യു​ണ്ട്. ക​രി​മ്പി​ന്‍ ജ്യൂ​സ് വി​ല്‍പ​ന ന​ട​ത്തു​ന്ന​വ​ര്‍ ക​രി​മ്പ് ക​ഴു​കാ​തെ തൊ​ലി​ക​ള​ഞ്ഞ് ജ്യൂ​സ് ഉ​ണ്ടാ​ക്കു​ന്ന​താ​യി കാ​ണു​ന്നു. ഇ​തും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ക്ക്​ കാ​ര​ണ​മാ​ണ്. ജ്യൂ​സ് നി​ര്‍മി​ക്കു​ന്ന​വ​ര്‍ കൈ​യു​റ​ക​ള്‍ ധ​രി​ക്കേ​ണ്ട​താ​ണ്. ജ്യൂ​സി​ന് അ​ഴു​കി​യ പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ല. ഉ​പ​യോ​ഗി​ക്കു​ന്ന പ​ഴ​വ​ര്‍ഗ​ങ്ങ​ള്‍ ക​ഴു​കി​യ ശേ​ഷം തൊ​ലി​ക​ള​ഞ്ഞ് ഉ​പ​യോ​ഗി​ക്ക​ണം. ഫ്ര​ഷ് ജ്യൂ​സി​നൊ​പ്പും കൃ​ത്രി​മ​നി​റ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. തെ​ര്‍മോ​കോ​ള്‍ കൊ​ണ്ടു​ള്ള പാ​ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. നേ​ര​ത്തേ ത​യാ​റാ​ക്കി​യ ജ്യൂ​സു​ക​ളും വി​ല്‍പ​ന ന​ട​ത്ത​രു​ത്. സ​ര്‍ബ​ത്ത്, ഷേ​ക്ക് എ​ന്നി​വ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന എ​സ​ന്‍സ്, സി​റ​പ് തു​ട​ങ്ങി എ​ല്ലാ ചേ​രു​വ​ക​ളു​ടെ​യും ബി​ല്‍ സൂ​ക്ഷി​ക്കേ​ണ്ട​തും നി​യ​മാ​നു​സ​ര​ണ​മു​ള്ള ലേ​ബ​ല്‍ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​തു​മാ​ണ്. എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ ക​ട​ക​ളി​ല്‍ പ്ര​ദ​ര്‍ശി​പ്പി​ക്ക​ണം. ജ്യൂ​സ് വി​ല്‍പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍ 8943346183, 9447272732, ടോ​ള്‍ ഫ്രീ-1800 425 1125 ​ന​മ്പ​റു​ക​ളി​ല്‍ അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story