തിരുവല്ല താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിനെ ഉപരോധിച്ചു

05:00 AM
16/05/2019
തിരുവല്ല: ഡി.വൈ.എഫ്.ഐ തിരുവല്ല ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ . സാധാരണക്കാരുടെ ആശ്രയകേന്ദ്രം ആയ താലൂക്ക് ആശുപത്രിയിൽ മൂന്നുമാസ മായി ഓപറേഷൻ തിയറ്ററും എക്സ്റേ യൂനിറ്റും പ്രവർത്തനരഹിതമായി കിടക്കുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നിർധനരായ രോഗികൾക്ക് സ്വകാര്യ കേന്ദ്രങ്ങളിൽ ഭീമമായ തുകകൊടുത്ത് ഈ സംവിധാനങ്ങൾ ആശ്രയിക്കേണ്ട ദുർഗതിയിലാണ്. 24 മണിക്കൂർ പ്രവർത്തിക്കേണ്ട ഫാർമസി ജീവനക്കാരുടെ ഒഴിവുകൾ നികത്താത്തതുകൊണ്ട് വൈകീട്ട് ആറുവരെ മാത്രം പ്രവർത്തിക്കുന്ന സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. ഇത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കുകയും മുമ്പ് നടന്ന സമരത്തിൽ ഒരുദിവസത്തിനകം തന്നെ ഈ ഒഴിവുകൾ നികത്തുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഉറപ്പുനൽകുകയും പിന്നീട് ഇതിൽനിന്ന് പിന്മാറുകയും ചെയ്തതായി സമരക്കാർ പറയുന്നു. സ്വകാര്യ ആശുപത്രികളും മെഡിക്കൽ മേഖലയിലെ മാഫിയകൾക്കുംവേണ്ടി സർക്കാർ ആശുപത്രികൾ തകർക്കുന്ന സമീപനത്തിലേക്ക് ആരോഗ്യ മേഖലയിലെ ജീവനക്കാർ മാറുന്നത് സാധാരണക്കാർക്ക് എതിരെയുള്ള വെല്ലുവിളിയാണെന്നും ഇത് സർക്കാറിൻെറ നിലപാടുകൾക്ക് നേർവിപിരീതമാണെന്നും ഇത്തരം നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നയിക്കുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു. മേയ് 30ന് മുമ്പ് ആശുപത്രിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. ഡി.എം.ഒ, സി.ഐ പി.ആർ. സന്തോഷ് എന്നിവരുമായി ചർച്ച നടത്തിയാണ് സമരം അവസാനിപ്പിക്കാൻ ധാരണായായത്. യോഗം സി.പി.എം തിരുവല്ല ഏരിയ സെക്രട്ടറി ഫ്രാൻസ് വി.ആൻറണി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.വി. മഹേഷ് അധ്യക്ഷതവഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ. മനു, ജില്ല എക്സിക്യൂട്ടിവ് അംഗം പ്രകാശ് ബാബു എന്നിവർ സംസാരിച്ചു. ഡി.വൈ.എഫ്.ഐ തിരുവല്ല ബ്ലോക്ക് സെക്രട്ടറി അനൂപ് കുമാർ സ്വാഗതം പറഞ്ഞു.
Loading...