Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജോലി വാഗ്​ദാനം...

ജോലി വാഗ്​ദാനം ചെയ്​ത്​ തട്ടിപ്പ്​; പ്രതി പിടിയിൽ

text_fields
bookmark_border
പത്തനംതിട്ട: ജോലി നൽകാമെന്ന്‌ പറഞ്ഞ്‌ പലരിൽനിന്ന്‌ ലക്ഷങ്ങൾ തട്ടിയയാൾ പിടിയിൽ. പത്തനാപുരം പനമ്പറ്റ വെള്ളങ്ങ ാട്‌ ചന്ദ്രഭവനിൽ രാജേഷ്‌ ചന്ദ്രനെയാണ് (43) പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ഫാത്തിമ മൻസിൽ മുഹമ്മദ്‌ ഫൈസലിന്‌ കുവൈത്തിലേക്ക്‌ വിസ നൽകാമെന്ന്‌ പറഞ്ഞ്‌ 40,000 രൂപ തട്ടിയ കേസിലാണ്‌ അറസ്‌റ്റ്‌. റാന്നി ജോയൻറ് ആർ.ടി.ഒ ഹരിശങ്കർ ആണെന്ന്‌ പറഞ്ഞാണ്‌ ഫൈസലിനെ പരിചയപ്പെട്ടത്‌. വിസയുടെ ബാക്കി പണം നൽകാമെന്ന്‌ പറഞ്ഞ്‌ തന്ത്രപരമായി വിളിച്ചുവരുത്തിയാണ്‌ രാജേഷിനെ പിടികൂടിയത്‌. ഇയാൾക്കെതിരെ കോന്നി, കോട്ടയം വെസ്‌റ്റ്‌, തൊടുപുഴ, പുനലൂർ, കൊട്ടാരക്കര, പൂയപ്പള്ളി, കുണ്ടറ, ആറന്മുള സ്റ്റേഷനുകളിൽ തട്ടിപ്പ്‌ കേസുകളുണ്ട്‌. പട്ടാളത്തിലായിരുന്ന രാജേഷിനെ അച്ചടക്കലഘനം നടത്തിയതിനു പിരിച്ചുവിട്ടതാണെന്ന് പൊലീസ് പറഞ്ഞു. സി.ബി.ഐ ഓഫിസർ, കഥാകൃത്ത്‌, ഡയറക്ടർ, പൊലീസ്‌ ഉദ്യോഗസ്ഥൻ, തഹസിൽദാർ എന്നിങ്ങനെ പരിചയപ്പെടുത്തിയാണ്‌ പണം തട്ടിയെടുക്കുന്നത്‌. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി രാജേഷിനെ റിമാൻഡ്‌ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story