അപ്പർകുട്ടനാട്ടിൽ ജലനിരപ്പ്​ താഴുന്നു

05:02 AM
14/08/2019
തിരുവല്ല: ജലനിരപ്പ് താഴ്ന്നതിൻെറ ആശ്വാസത്തിൽ അപ്പർകുട്ടനാടൻ നിവാസികൾ. മഴ മാറിനിന്നതോടെ താലൂക്കിൻെറ പടിഞ്ഞാറൻ മേഖലയിൽ വെള്ളം ഇറങ്ങിത്തുടങ്ങി, ഇരവിപേരൂർ നെല്ലൂർ സ്ഥാനം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ പ്രവർത്തിച്ചിരുന്ന ക്യാമ്പ് ചൊവ്വാഴ്ച രാവിലെ പിരിച്ചുവിട്ടു. 69 ക്യാമ്പുകളിലായി 1718 കുടുംബങ്ങളിലെ 6121 പേർ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയെ തുടർന്ന് രണ്ട് വീട് പൂർണമായും 23 എണ്ണം ഭാഗികമായും നശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ജില്ല ചുമതലയുള്ള വനം മന്ത്രി കെ. രാജുവിൻെറ അധ്യക്ഷതയിൽ ചൊവ്വാഴ്ച ഗവ. െഗസ്റ്റ് ഹൗസിൽ അവലോകന യോഗം നടന്നു. കഴിഞ്ഞ നാല് ദിവസമായി വെള്ളത്താൽ ചുറ്റപ്പെട്ടു കിടന്നിരുന്ന നിരണം, കടപ്ര, പെരിങ്ങര, ചാത്തങ്കരി, മേപ്രാൽ, അമിച്ചകരി, ആലംതുരുത്തി, തിരുമൂലപുരം തുടങ്ങിയ ഇടങ്ങളിലെ മിക്ക ഭാഗങ്ങളിൽനിന്നും വെള്ളം ഒഴിഞ്ഞുതുടങ്ങി. പടിഞ്ഞാറൻ മേഖലയിൽ മുടങ്ങിക്കിടന്നിരുന്ന ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. താലൂക്കിൻെറ ചില ഭാഗങ്ങളിലെ വൈദ്യുതിബന്ധം ചൊവ്വാഴ്ചയും പുനഃസ്ഥാപിക്കാനായിട്ടില്ല. വെള്ളപ്പൊക്ക ബാധിത മേഖലകളിൽ വീടുകൾ വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. പനി അടക്കം പകർച്ചവ്യാധികൾ തടയുന്നതിൻെറ ഭാഗമായി താലൂക്കിലെ മുഴുവൻ ക്യാമ്പുകളിലും അലോപ്പതി-ഹോമിയോ മെഡിക്കൽ ടീം ദിവസേന സന്ദർശനം നടത്തുന്നുണ്ടെന്നും അവശ്യഘട്ടങ്ങളിൽ രോഗബാധിതരെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനടക്കമുള്ള സജീകരണം ഒരുക്കിയതായും വെള്ളിയാഴ്ച കൊണ്ട് ക്യാമ്പുകൾ പൂർണമായും പിരിച്ചുവിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തഹസിൽദാർ കെ. ശ്രീകുമാർ പറഞ്ഞു. ക്തപരിശോധന ക്യാമ്പ് പന്തളം: കുരമ്പാല തെക്ക് സ്നേഹതീരം െറസിഡൻറ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ പന്തളം മൈക്രോലാബുമായി സഹകരിച്ച് വ്യാഴാഴ്ച രാവിലെ എട്ട് മുതൽ 12 വരെ വരെ സൗജന്യ രക്തപരിശോധന ക്യാമ്പ് നടക്കും. ക്യാമ്പിൽ ബ്ലഡ് ഷുഗർ, ടോട്ടൽ കൊളസ്ട്രോൾ, ബ്ലഡ് ഗ്രൂപ് എന്നിവ സൗജന്യമായി പരിശോധിക്കുന്നതാണ്. കൂടാതെ എല്ലാവിധ രക്തപരിശോധന കൾക്കും 30 ശതമാനം സ്പെഷൽ ഡിസ്കൗണ്ട് അന്നേദിവസം ഉണ്ടാകും. വര്‍ക്‌ഷോപ് ഇന്‍സ്ട്രക്ടര്‍: ഇൻറര്‍വ്യൂ 21ന് പത്തനംതിട്ട: അടൂര്‍ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജില്‍ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ വിഭാഗങ്ങളില്‍ വര്‍ക്ഷോപ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തില്‍ നിയമനത്തിന് ബുധനാഴ്ച നടത്താനിരുന്ന ടെസ്റ്റ്/ഇൻറര്‍വ്യൂ 21ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പൽ അറിയിച്ചു.
Loading...
COMMENTS