ഡാമുകള്‍ തുറക്കുന്നത് കലക്ടറുടെ അനുമതിയോടെ മാത്രം

05:02 AM
14/08/2019
പത്തനംതിട്ട: ഡാമുകള്‍ തുറന്ന് ജലം ഒഴുക്കുന്നത് കലക്ടറുടെ അനുമതിയോടെ മാത്രമേ പാടുള്ളെന്ന് ജാഗ്രത നിര്‍ദേശം. ഇതുസംബന്ധിച്ച നിര്‍ദേശം കലക്ടർ പി.ബി. നൂഹ് കെ.എസ്.ഇ.ബി.ക്കു നല്‍കി. ദുരന്തനിവാരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടപടി സ്വീകരിക്കേണ്ട പ്രധാനപ്പെട്ട ആറു വകുപ്പുകള്‍ക്ക് കലക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി. കെ.എസ്.ഇ.ബി അണക്കെട്ടുകളില്‍നിന്ന് ജലം തുറന്നുവിടുന്ന സാഹചര്യം ഉണ്ടായാല്‍ 36 മണികൂര്‍ മുമ്പ് ജില്ല നിവാരണ അതോറിറ്റിയെ രേഖാമൂലം അറിയിക്കണം. കലക്ടറുടെ അനുമതിയോടെ മാത്രമേ അണക്കെട്ടുകളില്‍നിന്നും ജലം തുറന്നുവിടാന്‍ പാടുള്ളൂ. അണക്കെട്ടുകളുടെ താഴെയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അതത് സ്ഥലത്തെ പ്രത്യേകതയും അവയുടെ, പുഴയില്‍ നിന്നുമുള്ള ദൂരവും കണക്കാക്കിയുള്ള മുന്നറിയിപ്പ് നല്‍കണം. മരം വീഴ്ചയോ കാറ്റ് മൂലമോ, ഉരുള്‍പൊട്ടലിലോ വൈദ്യുതി തടസ്സമുണ്ടാകുന്ന പക്ഷം എത്രയും പെെട്ടന്ന് വൈദ്യുതി ലഭ്യമാക്കണം.
Loading...
COMMENTS