പ്രതിഭസംഗമം

05:00 AM
10/07/2019
കോന്നി: വിജയങ്ങളിൽ അമിതമായി ആഹ്ലാദിച്ചാൽ ഒരു പരാജയം സംഭവിക്കുമ്പോൾ ദുഃഖം താങ്ങാവുന്നതിനപ്പുറമായിരിക്കുമെന്ന് പി.എസ്.സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ പറഞ്ഞു. കോന്നിയിൽ അഖില കേരള ഈഴവ സമാജം സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിതം ജയിക്കാൻ വേണ്ടി മാത്രമുള്ളതല്ല. പരാജയംകൂടി അറിഞ്ഞെങ്കിൽ മാത്രേമ ജീവിതത്തിൽ മികച്ച വിജയം നേടാനാകുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഭസംഗമത്തിൽ മുരളി നാരായണൻ അധ്യക്ഷത വഹിച്ചു. സമ്മേളനം സമാജം സംസ്ഥാന പ്രസിഡൻറ് ബിജു പുല്ലൂർകാടൻ ഉദ്ഘാടനം ചെയ്തു. സനാതന ട്രസ്റ്റ് പ്രസിഡൻറ് സനൽ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോന്നിയൂർ പി.കെ, വനിത സംഘം സംസ്ഥാന പ്രസിഡൻറ് നിഷ ബിജു, ലിജ അനിൽ, അജി കോന്നി എന്നിവർ സംസാരിച്ചു.
Loading...
COMMENTS