പമ്പാമണല്‍ ഇ-ലേലം ചെയ്യുന്നു

05:01 AM
18/05/2019
പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് പമ്പാനദിയില്‍ അടിഞ്ഞതും പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ പമ്പ ഹില്‍ടോപ്, ചക്കുപാലം സ്ഥലങ്ങളില്‍ ശേഖരിച്ചിരിക്കുന്നതുമായ മണലിൻെറ ഇ-ലേലം 20, 23, 27, 30 തീയതികളില്‍ നടക്കും. 1000 ക്യുബിക് മീറ്റര്‍ മണല്‍ വീതമുള്ള 55 ലോട്ടുകളിലായാണ് ലേലം നടക്കുക. കെട്ടിടനിർമാണ പ്രവൃത്തികള്‍ക്കും ലാന്‍സ്‌കേപ്പിങ്ങിനും ഈ മണല്‍ അനുയോജ്യമാണെന്ന് ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇ-ലേല നടപടിക്ക് നിയോഗിച്ചിട്ടുള്ള ഏജന്‍സിയായ എം.എസ്.ടി.സിയില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ എം.എസ്.ടി.സിയുടെ www.mstcecommerce.com വെബ്‌സൈറ്റില്‍നിന്നും റാന്നി വനം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസ് (04735227558), ഗൂഡ്രിക്കല്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസ് (04735279063) എന്നിവിടങ്ങളില്‍നിന്നും ലഭിക്കും. ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു പത്തനംതിട്ട: സമഗ്രശിക്ഷ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫിസിലും ജില്ല പ്രോജക്ട് ഓഫിസുകളിലും ജില്ല പ്രോജക്ട് ഓഫിസിൻെറ കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സൻെററുകളിലും നിലവിലുള്ള സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍, ജില്ല പ്രോജക്ട് കോഓഡിനേറ്റര്‍, ജില്ല പ്രോഗ്രാം ഓഫിസര്‍, ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍, ട്രെയിനര്‍ (ബ്ലോക്കുതലം) തസ്തികകളിലേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓരോ തസ്തികയിലേക്കും അപേക്ഷ അയക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്രശിക്ഷ കേരളയുടെ വെബ്‌സൈറ്റില്‍ (www.ssakerala.in) ലഭ്യമാണ്. നിലവില്‍ സമഗ്രശിക്ഷ കേരളയില്‍ സേവനമനുഷ്ഠിക്കുന്ന അധ്യാപകര്‍ പ്രോജക്ടില്‍ തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കണം. യോഗ്യരായവരുടെ അപേക്ഷകള്‍ 31ന് വൈകീട്ട് അഞ്ചിന് മുമ്പ് സമഗ്രശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറുടെ ഓഫിസില്‍ ലഭിക്കണം. ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍/ട്രെയിനര്‍ തസ്തികയിലേക്കുള്ള അപേക്ഷകള്‍ നിയമനം ആഗ്രഹിക്കുന്ന ജില്ല പ്രോജക്ട് ഓഫിസുകളില്‍ ലഭ്യമാക്കണം. ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റര്‍/ട്രെയിനര്‍ തസ്തികയില്‍ ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷകള്‍ അയക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ ബന്ധപ്പെട്ട ജില്ല പ്രോജക്ട് ഓഫിസുകളിലേക്ക് പ്രത്യേകമായി അപേക്ഷ നല്‍കണം. സ്‌കോള്‍-കേരള: ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രവേശനം പത്തനംതിട്ട: സ്‌കോള്‍-കേരള മുഖേന 2019-20 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് രണ്ടാം വര്‍ഷ പ്രവേശനം, പുനഃപ്രവേശനം എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായവര്‍ക്ക് മേയ് 28വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സ്റ്റേറ്റ് ബോര്‍ഡുകള്‍ മുഖേന ഒന്നാം വര്‍ഷം ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധ രേഖകളും 30നകം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, സ്‌കോള്‍-കേരള, വിദ്യാഭവന്‍, പൂജപ്പുര പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരം www.scolekerala.org വെബ്‌സൈറ്റില്‍ ലഭിക്കും.
Loading...
COMMENTS