പ്രവർത്തനം ആരംഭിച്ചു

05:01 AM
18/05/2019
പന്തളം: എൻ.എസ്.എസ് വനിത ടെയ്ലറിങ് ആൻഡ് ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കി നബാർഡിൻെറ ആഭിമുഖ്യത്തിൽ തൊഴിൽ പരിശീലനം നേടിയ അംഗങ്ങൾ ചേർന്ന് രൂപവത്കരിച്ച ഡ്രീം ഡിസൈൻസ് ജെ.എൽ.ജിയുടെ . പ്രവർത്തനോദ്ഘാടനം എൻ.എസ്.എസ് യൂനിയൻ പ്രസിഡൻറ് പന്തളം ശിവൻകുട്ടി നിർവഹിച്ചു. വനിത യൂനിയൻ പ്രസിഡൻറ് സരസ്വതിഅമ്മ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി കെ.കെ. പത്മകുമാർ, ആർ. രാജേന്ദ്രൻ ഉണ്ണിത്താൻ, അഡ്വ. പി.എൻ. രാമകൃഷ്ണപിള്ള, രാധ ബി. പിള്ള, ശോഭ ശ്രീകാന്ത്, സോമനുണ്ണിത്താൻ, ജി. ശങ്കരൻനായർ, കെ. ശ്രീധരൻ പിള്ള, സി.ആർ. ചന്ദ്രൻ, കുസുമകുമാരി, വിജയ മോഹൻ, രമ രാജൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS