ബി.ജെ.പി വായ്മൂടിക്കെട്ടി പ്രതിഷേധിച്ചു

05:00 AM
16/05/2019
പത്തനംതിട്ട: ബംഗാളിൽ ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ പങ്കെടുത്ത റോഡ് ഷോയ്ക്ക് നേരേ അക്രമം അഴിച്ചുവിട്ട തൃണമൂൽ കോൺഗ്രസിൻെറ ജനാധിപത്യ ധ്വംസനത്തിൽ പ്രതിഷേധിച്ച് പത്തനംതിട്ട മിനി സിവിൽ സറ്റേഷനുമുന്നിൽ ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ് മൂടിക്കെട്ടി ധർണ നടത്തി. ജില്ല പ്രസിഡൻറ് അശോകൻ കുളനട ഉദ്ഘാടനം ചെയ്തു. സംസ്ഥാന നേതാക്കളായ എ.വി. ശിവപ്രസാദ്, പ്രസാദ് എൻ.ഭാസ്കർ, ഹരീഷ് ചന്ദ്രൻ, ജില്ല നേതാക്കളായ എം.ജി. കൃഷ്ണകുമാർ, പി.ആർ. ഷാജി, പി.കെ. ഗോപാലകൃഷ്ണൻ നായർ, മൈനോറിറ്റി മോർച്ച ജില്ല പ്രസിഡൻറ് അച്ചൻകുഞ്ഞ് ജോൺ, മഹിളാമോർച്ച ജില്ല ജനറൽ സെക്രട്ടറി ജയ ശ്രീകുമാർ, മണ്ഡലം പ്രസിഡൻറുമാരായ അഭിലാഷ് ഓമല്ലൂർ, കൊടുമൺ ആർ. ഗോപാലകൃഷ്ണൻ, ജി. മനോജ്, അഡ്വ. ഷൈൻ ജി.കുറുപ്പ് എന്നിവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷാജി ആർ.നായർ സ്വാഗതം പറഞ്ഞു.
Loading...