മതേതരമൂല്യങ്ങൾ നിലനിൽക്കാൻ യു.പി.എ സർക്കാർ വരണം -ജോസഫ് എം. പുതുശേരി

05:01 AM
01/04/2019
ചുങ്കപ്പാറ: രാജ്യത്ത് മതേതര ജനാധിപത്യമൂല്യങ്ങൾ നിലനിൽക്കുന്നതിനും മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യു.പി.എ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്ന് കേരള കോൺഗ്രസ് എം ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശേരി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ആേൻറാ ആൻറണിയുടെ കോട്ടാങ്ങൽ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ഇ. അബ്ദുറഹ്മാൻ, ജി. സതീഷ് ബാബു, സോമശേഖരപ്പണിക്കർ, എം.കെ.എം. ഹനീഫ, അസീസ് ചുങ്കപ്പാറ, ജോസഫ് ജോൺ, സാബു മരുതേൻ കുന്നേൽ, സദാശിവൻ, കെ.എം.എം. സലീം, സിബി മൈലേട്ട്, ചെറിയാൻ ഈപ്പൻ, ജയിംസ് മണപ്ലാക്കൽ, ടി.എസ്. അസീസ്, ജോസി ഇലഞ്ഞിപ്പുറം, സുരേഷ് കുമാർ, ഷംസുദ്ദീൻ സുലൈമാൻ, മാർട്ടിൻ, ഓമന സുനിൽ, ഷാഹിദ ബീവി, ലീലാമ്മ ജയിംസ് എന്നിവർ സംസാരിച്ചു. യു.ഡി.എഫ് മണ്ഡലം കൺവെൻഷൻ മല്ലപ്പള്ളി: യു.ഡി.എഫ് ഏഴുമറ്റൂർ മണ്ഡലം കൺവെൻഷൻ ഡി.സി.സി ജനറൽ സെക്രട്ടറി ജി. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഓമനക്കുട്ടൻ പണിക്കർ അധ്യക്ഷത വഹിച്ചു. കെ.എം.എം. സലിം, കെ.കെ. രാജപ്പൻ, സി.ഡി. ഷാജഹാൻ, മുഹമ്മദ് നഹാസ് ശീതക്കുളം, കെ. ജയവർമ, ശോശാമ്മ തോമസ്, സുഗതകുമാരി, കൃഷ്ണകുമാർ, തോമസ് ജോസ്, പ്രകാശ് ചരളേൽ, അനിൽ പൈക്കര, തലയാർ ഗോപി, അംബിക ഉണ്ണി കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Loading...
COMMENTS