മാറ്റിവെച്ച വൃക്കയും തകരാറിലായ യുവാവ്​ ചികിത്സസഹായം തേടുന്നു

05:02 AM
06/12/2018
പത്തനംതിട്ട: ടൗണിൽ 20 വർഷമായി ടാക്സി ഒാടിക്കുന്ന അജിഷ് ലത്തീഫ് മാറ്റിവെച്ച വൃക്കയും തകരാറിലായതിനെ തുടർന്ന് സുമനസ്സുകളുടെ സഹായം തേടുന്നു. 2004ൽ വൃക്കകൾ തകരാറിലായതിനെ തുടർന്ന് അന്ന് മാതാവി​െൻറ വൃക്ക സ്വീകരിച്ചതിലൂടെയാണ് അജിഷ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. പത്തനംതിട്ട നഗരത്തിൽ ടാക്സി ഒാടിച്ചാണ് ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. വീടോ സ്ഥലമോ ഇല്ല. കഴിഞ്ഞവർഷം ശാരീരിക വിഷമതകൾ ഉണ്ടായതിനെ തുടർന്ന് എറണാകുളത്തെ കൊച്ചിൻ കിഡ്നി സ​െൻററിൽ പരിശോധ നടത്തിയതിൽനിന്നാണ് മാറ്റിവെച്ച വൃക്കക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞത്. ഭാര്യയുടെ വൃക്ക സ്വീകരിക്കുന്നതിനുവേണ്ടി പരിശോധന നടത്തിയെങ്കിലും അജിഷി​െൻറ ശരീരവുമായി യോജിക്കില്ലെന്ന കാരണത്താൽ വൃക്ക മാറ്റിവെക്കൽ മാത്രമേ സാധിക്കൂ എന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുകയാണ്. സുമനസ്സുകളുടെ സഹായം ലഭിച്ചാൽ മാത്രമേ ഇത് സാധ്യമാകൂ. വൃക്കമാറ്റിവെക്കുന്നതിനും ചികിത്സക്കുമായി ഭീമമായ തുക കണ്ടെത്തുന്നതിന് നിവൃത്തിയില്ലാത്തതും വാടകവീട്ടിലെ താമസവും എല്ലാ ദിവസവും ടാക്സി ഒാടിക്കാൻ പറ്റാത്ത അവസ്ഥയിലും ആഴ്ചയിൽ രണ്ടുദിവസം ഡയാലിസ് നടത്തുന്നതിനും മരുന്നിനുള്ള പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. ഇപ്പോൾ സുഹൃത്തുക്കൾ നൽകുന്ന ചെറിയ സഹായങ്ങളാണ് ചികിത്സ ചെലവിനായി ഉപയോഗിക്കുന്നത്. അജിഷി​െൻറ ചികിത്സയുമായി ബന്ധപ്പെട്ട് ജോൺ ടി.സാം ചെയർമാനായും അഡ്വ. അബ്ദുൽ മനാഫ് കൺവീനറുമായി ജനകീയ കൂട്ടായ്മ രൂപവത്കരിച്ചു. ഇതിനായി അജീഷ് ലത്തീഫി​െൻറ പേരിൽ പത്തനംതിട്ട സിൻഡിക്കേറ്റ് ബാങ്കിൽ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പർ: 48002200046677. IFSC കോഡ്: SYNB0004800.
Loading...
COMMENTS