ലോക കാഴ്ചദിനാചരണം: ജില്ലതല പരിപാടി

04:59 AM
12/10/2018
മല്ലപ്പള്ളി: സംസ്ഥാന ആരോഗ്യവകുപ്പും നാഷനൽ ഹെൽത്ത് മിഷനും മല്ലപ്പള്ളി താലൂക്ക് ആശുപത്രി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക കാഴ്ചദിനാചരണം സംഘടിപ്പിച്ചു. ജില്ലതല പരിപാടി താലൂക്ക് ആശുപത്രി അങ്കണത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുഞ്ഞുകോശി പോൾ, സ്ഥിരംസമിതി ചെയർമാന്മാരായ ഉണ്ണികൃഷ്ണൻ നടുവിലേമുറി, മനുഭായ് മോഹൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. നന്ദിനി, ഡോ. അനു ലക്ഷ്മി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മാത്യൂസ് വറുഗീസ് മാരേട്ട്, പി.ടി. നിഷ, ലേഖ ശിവരാമൻ എന്നിവർ സംസാരിച്ചു. സൗജന്യ കണ്ണ് പരിശോധന ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു.
Loading...
COMMENTS