റാന്നിയിലെ വ്യാപാരികളുടെ സമരം ശക്തമാക്കും; എം.പിയുടെ ഉപവാസം ഇന്ന്

04:59 AM
12/10/2018
പത്തനംതിട്ട: പ്രളയത്തില്‍ ഏഴു കടകളില്‍ വെള്ളം കയറി നാശനഷ്ടം നേരിട്ട എബി സ്റ്റീഫനും കുടുംബവും റാന്നി താലൂക്ക് ഓഫിസ് പടിക്കല്‍ നടത്തിവരുന്ന ഉപവാസത്തിന് ഐക്യദാര്‍ഢ്യവുമായി ആേൻറാ ആൻറണി എം.പി വെള്ളിയാഴ്ച സമരപ്പന്തലില്‍ ഉപവസിക്കുമെന്ന് ഏകോപനസമിതി ഭാരവാഹികള്‍ അറിയിച്ചു. വെള്ളിയാഴ്ചത്തെ ഉപവാസത്തില്‍ ഏകോപനസമിതി ഭാരവാഹികളും റാന്നിയിലെ ജനനേതാക്കളും പങ്കെടുക്കും. എബിയുടെ സമരം നാലാംദിവസത്തിലാണ്. എബി സ്റ്റീഫന്‍ നേരേത്ത സമരം ആരംഭിച്ചപ്പോള്‍ സ്ഥലത്തെത്തിയ കലക്ടര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെയാണ് ‌സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. റാന്നിയിലെ 700ഓളം കടകളെയാണ് പ്രളയം ബാധിച്ചത്. നൂറില്‍താെഴ വ്യാപാരികള്‍ക്കു മാത്രമേ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളൂ. 30 ശതമാനം വ്യാപാരികള്‍ വ്യാപാരം പുനരാരംഭിച്ചിട്ടില്ല. വ്യാപാരികള്‍ക്കുണ്ടായ നഷ്ടത്തി​െൻറ കണക്കെടുപ്പ് നടത്താന്‍പോലും അധികൃതര്‍ തയാറായിട്ടില്ല. പ്രളയനഷ്ടത്തിനുപുറെമ വ്യാപാര സ്ഥാപനങ്ങള്‍ പുനഃക്രമീകരണം നടത്താനും വന്‍ തുക ചെലവായി. റാന്നിയിലെ ചില ബാങ്കുകള്‍ വ്യാപാരികളോട് നിഷേധാത്മക നിലപാട് സ്വീകരിച്ചതായും ഇവര്‍ക്കെതിരെ ബാങ്ക് ഓംബുഡ്‌സ്മാനില്‍ പരാതി നല്‍കുമെന്നും ഏകോപനസമിതി ഭാരവാഹികള്‍ പറഞ്ഞു. കുറുമ്പന്‍മൂഴി, മണക്കയം നിവാസികള്‍ക്ക് സ്വപ്‌നസാക്ഷാത്കാരം വനം വകുപ്പ് റോഡിന് ഭൂമി വിട്ടുനല്‍കി പത്തനംതിട്ട: റാന്നി താലൂക്കിലെ നാറാണംമൂഴി പഞ്ചായത്തില്‍പെട്ട കുറുമ്പന്‍മൂഴി, മണക്കയം നിവാസികളുടെ ചിരകാലസ്വപ്‌നം പൂവണിയുന്നു. കുറുമ്പന്‍മൂഴി, മണക്കയം റോഡിലൂടെ പഞ്ചായത്ത് ആസ്ഥാനത്തേക്ക് എത്താൻ 3.3 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മിക്കാൻ കരികുളം ഫോറസ്റ്റ് സ്‌റ്റേഷന് കീഴിലുള്ള 0.999 ഹെക്ടര്‍ സ്ഥലവും മണക്കയം കോളനിയിലേക്ക് 1.935 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാൻ 0.580 ഹെക്ടര്‍ സ്ഥലവും വനംവകുപ്പ് വിട്ടുനല്‍കി. വനാവകാശ നിയമപ്രകാരം ഊരുകൂട്ടത്തി​െൻറ ആവശ്യപ്രകാരം ഒരു ഹെക്ടര്‍ വരെ ഭൂമി പട്ടികവര്‍ഗ വിഭാഗങ്ങളുടെ നിശ്ചിത ആവശ്യങ്ങള്‍ക്കായി വിട്ടുനല്‍കാൻ ഡി.എഫ്.ഒക്ക് അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് റോഡ് നിര്‍മാണത്തിന് നാറാണംമൂഴി പഞ്ചായത്തി​െൻറ കൂടി അഭ്യർഥന മാനിച്ച് സ്ഥലം അനുവദിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻറ് മോഹന്‍രാജ് ജേക്കബ് പറഞ്ഞു. വനാവകാശ നിയമ പ്രകാരം റോഡ് നിര്‍മാണത്തിനാണ് വിട്ടുനല്‍കുന്നതെന്നതിനാല്‍ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. റോഡ് നിര്‍മാണത്തിലും പ്രത്യേക മാര്‍ഗനിര്‍ദേശം വനംവകുപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് മീറ്റര്‍ വീതിയില്‍ മാത്രമേ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ അനുമതിയുള്ളൂ. ഇതിനുള്ള ഫണ്ടിനായി എസ്റ്റിമേറ്റ് തയാറാക്കി എം.പിക്കും എം.എൽ.എക്കും നല്‍കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. പമ്പാനദിയില്‍ ജലനിരപ്പ് ഉയരുമ്പോള്‍ സ്ഥിരമായി ഒറ്റപ്പെടുന്ന പ്രദേശമാണ് കുറുമ്പന്‍മൂഴി, മണക്കയം ഭാഗങ്ങൾ. പുതിയ റോഡ് പൂര്‍ത്തിയാകുന്നതോടെ ഇവരുടെ ദുരിതത്തിന് ശാശ്വത പരിഹാരമാകും.
Loading...
COMMENTS