Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം വലിയകോയിക്കൽ...

പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിെൻറ ഉൗട്ടുപുരയും അപകട ഭീഷണിയിൽ

text_fields
bookmark_border
പന്തളം: അച്ചൻകോവിലാർ കരകവിഞ്ഞപ്പോൾ സംരക്ഷണഭിത്തി തകർന്ന പന്തളം വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തി​െൻറ വർഷങ്ങൾ പഴക്കമുള്ള ഉൗട്ടുപുരയും അപകട ഭീഷണിയിൽ. കടവി​െൻറ ഇടതുഭാഗത്തുള്ള കൽക്കെട്ടും ശബരിമല സീസൺ കാലത്ത് സുരക്ഷ ഉദ്യോഗസ്ഥർ നിൽക്കുന്നിടത്തെ സംരക്ഷണഭിത്തിയും തകർന്നിരുന്നു. പൊക്കത്തിലുള്ള സംരക്ഷണഭിത്തിയുടെ താഴ്ഭാഗം അടർന്നു പോയതോടെയാണ് ഉൗട്ടുപുര അപകടത്തിലായത്. വെള്ളത്തി​െൻറ കുത്തൊഴുക്കും ആറ്റിലൂടെ ഒലിച്ചുവന്ന വലിയ മരങ്ങളും ഇടിച്ചാകാം തടയണയോട് ചേർന്ന കൽക്കെട്ട് തകർന്നതെന്ന് കരുതുന്നു. സാധാരണ സമയത്തുതന്നെ ഇവിടെ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ആറി​െൻറ വളവുള്ള ഭാഗമായതിനാൽ ഒഴുക്ക് ക്ഷേത്രക്കടവിൻറ സംരക്ഷണഭിത്തിയിൽ തട്ടിയാണ് തിരിഞ്ഞുപോകുന്നത്. ശബരിമല സീസണിൽ പന്തളത്തെത്തുന്ന ലക്ഷക്കണക്കിന് തീർഥാടകർക്ക് കുളിക്കാനുള്ള സൗകര്യം അച്ചൻകോവിലാറി​െൻറ കടവുകളാണ്. നവംബർ 16ന് അടുത്ത മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് തകർന്ന കടവുകൾ നന്നാക്കിയില്ലെങ്കിൽ തീർഥാടകർക്ക് കുളിക്കാൻ ബുദ്ധിമുട്ടാകും. തീർഥാടകർ കുളിക്കാനിറങ്ങുന്ന കൈപ്പുഴ പന്തപ്ലാവിൽ കടവ്, കൈപ്പുഴ ക്ഷേത്രക്കടവ് എന്നിവയും ചളിനിറഞ്ഞ് കിടക്കുകയാണ്. ചളിയും മണ്ണും നിറഞ്ഞതിനാൽ അച്ചൻകോവിലാറി​െൻറ മിക്ക കടവുകളും ഉപയോഗശൂന്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story