Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightശ്രീകൃഷ്ണപുരത്ത്​...

ശ്രീകൃഷ്ണപുരത്ത്​ ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത്​ അംഗങ്ങളും ക്വാറൻറീനിൽ

text_fields
bookmark_border
ശ്രീകൃഷ്ണപുരം: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകന് കോവിഡ് സ്ഥിരീകരിച്ചത് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിനെ ആശങ്കയിലാഴ്ത്തി. പഞ്ചായത്ത് ഓഫിസ്, കടകൾ, പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ആരോഗ്യ പ്രവർത്തകൻ സന്ദർശിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചു. ആശുപത്രി ജീവനക്കാർ ക്വാറൻറീനിൽ പോയതോടെ ആശുപത്രി പ്രവർത്തനം താളംതെറ്റും. ഇവിടെ ശുചീകരണം നടത്തി. ആശുപത്രി അടച്ചിടാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സി.എൻ. ഷാജു ശങ്കർ പറഞ്ഞു. സമ്പൂർണ ലോക്ഡൗൺ കൂടുതൽ കാര്യക്ഷമമാക്കും. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പൊതുഗതാഗതവും ഓട്ടോ, ടാക്സി സർവിസും പൂർണമായി ഒഴിവാക്കാൻ പൊലീസ് നിർദേശിച്ചു. വിരമിച്ചു pew PTB 289 A സർവിസിൽനിന്ന് വിരമിച്ച എ.എം. നാരായണൻ (ഹെഡ്മാസ്റ്റർ, എ.എൽ.പി സ്കൂൾ, മരുതൂർ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story