Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡിജിറ്റൽ തൃത്താലക്ക്...

ഡിജിറ്റൽ തൃത്താലക്ക് 50 ലക്ഷത്തി​െൻറ ഭരണാനുമതി കേരളത്തില്‍ ആദ്യ മണ്ഡലവും സ്​റ്റേഷനും തൃത്താലയില്‍

text_fields
bookmark_border
ഡിജിറ്റൽ തൃത്താലക്ക് 50 ലക്ഷത്തിൻെറ ഭരണാനുമതി കേരളത്തില്‍ ആദ്യ മണ്ഡലവും സ്റ്റേഷനും തൃത്താലയില്‍ തൃത്താല: നിയോജക മണ്ഡലത്തിലെ ക്രമസമാധാനവും സാമൂഹിക സുരക്ഷയും ഉറപ്പ് വരുത്തുന്നതിന് ഡിജിറ്റല്‍ പദ്ധതികള്‍ക്കായി 50 ലക്ഷം. തൃത്താല, ചാലിശ്ശേരി പൊലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയിലുള്ള 29 സ്ഥലങ്ങളിലായി 87 സി.സി.ടി.വി കാമറ, അനുബന്ധ സാമഗ്രികൾ സ്ഥാപിക്കുന്നതിനാണിത്. വി.ടി. ബൽറാം എം.എൽ.എയുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽനിന്ന് 50,02,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പൊലീസ് വകുപ്പിൻെറ മേൽനോട്ടത്തിൽ പൊതുമരാമത്ത് വകുപ്പാണ് പദ്ധതി നടപ്പാക്കുക. നവമാധ്യമ കൂട്ടായ്മകളുടെയും സന്നദ്ധ സംഘടനകളുടെയും വ്യാപാരി വ്യവസായികളുടെയും പൊതുജന പങ്കാളിത്തത്തോടെയും തൃത്താല പൊലീസ് തുടക്കം കുറിച്ച പദ്ധതി യാഥാർഥ്യമാകുമ്പോൾ കേരളത്തിലെ ആദ്യത്തെ നിയോജക മണ്ഡലമായി തൃത്താലയും ആദ്യ പൊലീസ് സ്റ്റേഷനുകളായി തൃത്താലയും ചാലിശ്ശേരിയും മാറും. പൊലീസ് സ്റ്റേഷനിൽ സ്ഥാപിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വർക്കുമായി കാമറ ബന്ധിപ്പിക്കുന്നതോടെ സ്റ്റേഷനിൽ ഇരുന്ന് പ്രദേശങ്ങൾ പൊലീസിന് നിരീക്ഷിക്കാനാകും. പച്ചക്കറി കിറ്റ് വിതരണം ചെയ്തു ആനക്കര: സി.പി.എം-ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ആനക്കര സൻെറര്‍, സൗത്ത്, വെസ്റ്റ്, മുണ്ട്രക്കോട്, കാക്രംകുന്ന് ബ്രാഞ്ച് പ്രദേശത്തെ ജനങ്ങള്‍ക്ക് പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി പി.എന്‍. മോഹനന്‍ വിതരണോദ്ഘാടനം നടത്തി. pew vegi kit2 ആനക്കരയില്‍ പച്ചക്കറി കിറ്റ് വിതരണം സി.പി.എം ഏരിയ സെക്രട്ടറി പി.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story