ഗെ​യി​ലിന്​ റോ​ഡ് കീ​റി മു​റി​ച്ചു;  യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ

12:14 PM
13/11/2019
പ​ത്തി​രി​പ്പാ​ല കാ​രു​ണ്യ​ഭ​വ​നം റോ​ഡ് ഗെയിൽ പൈ​പ്പി​ടാ​ൻ കീ​റി മു​റി​ച്ചി​ട്ട നി​ല​യി​ൽ

പ​ത്തി​രി​പ്പാ​ല: ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി റോ​ഡ് കീ​റി മു​റി​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്ക് തീ​രാ​ദു​രി​ത​മാ​യി. കാ​രു​ണ്യ​ഭ​വ​നം റോ​ഡാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കീ​റി മു​റി​ച്ചി​ട്ട​ത്. ഇ​തോ​ടെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ മെ​യി​ൻ റോ​ഡി​ലെ​ത്തി​പ്പെ​ടാ​നാ​കാ​തെ വ​ല​ഞ്ഞു. പ​ക​രം സം​വി​ധാ​നം ഒ​രു​ക്കാ​തെ​യാ​ണ് റോ​ഡ് കീ​റി മു​റി​ച്ച് ഗെ​യി​ൽ അ​ധി​കൃ​ത​ർ വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഇ​തോ​ടെ ഈ ​വ​ഴി​യി​ലെ വാ​ഹ​ന​യാ​ത്ര​യും ത​ട​സ്സ​പ്പെ​ട്ടു. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പ​ക​രം സം​വി​ധാ​ന​മൊ​രു​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ത്ത​താ​യി ഗെ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​രാ​ഴ്ച​ക്ക​കം റോ​ഡ് പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Loading...
COMMENTS