മ​ങ്ക​ര ത​ട​യ​ണ​  നി​ർ​മാ​ണം  പു​ന​രാ​രം​ഭി​ച്ചു 

  • 11 ഷ​ട്ട​റു​ക​ൾ മൂ​ന്നാ​ഴ്​​ച​ക്ക​കം സ്ഥാ​പി​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത് 

10:21 AM
06/05/2019
മ​ങ്ക​ര റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ ത​ട​യ​ണ ഷ​ട്ട​റി​ട്ട് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​വ​സാ​ന ഒ​രു​ക്ക​ത്തി​ൽ

മ​ങ്ക​ര: റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ മു​ട​ങ്ങി​ക്കി​ട​ന്ന ത​ട​യ​ണ​യു​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു. ഷ​ട്ട​ർ ഇ​ടാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ നി​ല​വി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഷ​ട്ട​റി​ടാ​ത്ത​തി​നാ​ൽ പു​ഴ​യി​ലെ വെ​ള്ളം മാ​സ​ങ്ങ​ളാ​യി ഒ​ഴു​കി ന​ഷ്​​ട​മാ​വു​ക​യാ​ണ്. 11 ഷ​ട്ട​റാ​ണ് ത​ട​യ​ണ​യി​ൽ സ്ഥാ​പി​ക്കു​ന്ന​ത്. അ​തി‍​െൻറ പ​ണി​ക​ൾ ന​ട​ന്നു​വ​രു​ന്നു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​ന​ൽ​കു​മെ​ന്നാ​ണ് വി​വ​രം. ത​ട​യ​ണ​ക്ക് സ​മീ​പം സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും കു​ളി​ക്കാ​നും അ​ല​ക്കാ​നു​മാ​യി ആ​ധു​നി​ക രീ​തി​യി​ലു​ള്ള കു​ളി​ക്ക​ട​വും സ്ഥാ​പി​ച്ചു​വ​രു​ന്നു.

നി​ല​വി​ൽ പ​ണി ഏ​റെ​ക്കു​റെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും ഷ​ട്ട​റി​ടാ​ത്ത​തി​നാ​ൽ വെ​ള്ളം പാ​ഴാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. മൂ​ന്ന് ക​രാ​റു​കാ​ർ മാ​റി മാ​റി പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ ത​ട​യ​ണ നി​ർ​മാ​ണം​ അ​ഞ്ചു​വ​ർ​ഷ​ത്തോ​ളം വൈ​കു​ക​യാ​യി​രു​ന്നു. 11 ഷ​ട്ട​റു​ക​ൾ മൂ​ന്നാ​ഴ്​​ച​ക്ക​കം സ്ഥാ​പി​ക്കാ​നാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഷ​ട്ട​ർ ഇ​ടു​ന്ന​മു​റ​ക്ക് വെ​ള്ളം ശേ​ഖ​രി​ച്ച് നി​ർ​ത്താ​നാ​കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ല​ക്ഷാ​മ​ത്തി​ന്​ അ​റു​തി​വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ നാ​ട്ടു​കാ​ർ. 

Loading...
COMMENTS