വൃക്കകൾ തകരാറിൽ; ജലീലിന് വേണം സുമനസ്സുകളുടെ കാരുണ്യം

09:58 AM
29/04/2019
ജ​ലീ​ൽ

കൊ​ല്ല​ങ്കോ​ട്: വൃ​ക്ക​ക​ൾ ത​ക​രാ​റി​ലാ​യ മ​ധ്യ​വ​യ​സ്ക​ൻ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. പൊ​രി​ച്ചോ​ളം സ്വ​ദേ​ശി ജ​ലീ​ലാ​ണ് (51) വൃ​ക്ക​ക​ൾ​ക്ക് ത​ക​രാ​റ് സം​ഭ​വി​ച്ച് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​ഴ്ച​യി​ൽ മൂ​ന്നു​ത​വ​ണ ഡ​യാ​ലി​സി​സ് തു​ട​രു​ന്ന ജ​ലീ​ലി​ന് വൃ​ക്ക മാ​റ്റി​െ​വ​ക്ക​ൽ ശ​സ്ത്ര​ക്രി​യ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ ജ​ലീ​ലി​ന് നി​ല​വി​ലെ മ​രു​ന്നും ചി​കി​ത്സ​യും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തി​ലാ​ണ് ന​ൽ​കു​ന്ന​ത്. വൃ​ക്ക മാ​റ്റി​വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്വ​ന്ത​മാ​യി വീ​ടു​പോ​ലും ഇ​ല്ലാ​ത്ത ജ​ലീ​ലി‍​െൻറ കു​ടും​ബം നി​ല​വി​ൽ മ​രു​ന്നു​ക​ൾ വാ​ങ്ങാ​നും ഡ​യാ​ലി​സി​സി​നും സാ​ധി​ക്കാ​തെ ദു​രി​ത​ത്തി​ലാ​ണ്. ജ​ലീ​ലി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ, നാ​ട്ടു​കാ​ർ, ബ​ന്ധു​ക്ക​ൾ, അ​യ​ൽ​വാ​സി​ക​ൾ എ​ന്നി​വ​ർ സം​യു​ക്ത​മാ​യി സ​ഹാ​യ​സ​മി​തി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഫെ​ഡ​റ​ൽ ബാ​ങ്കി‍​െൻറ കൊ​ല്ല​ങ്കോ​ട് ശാ​ഖ​യി​ൽ ജോ​യ​ൻ​റ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ:18900100050807. IFSC Code FDRL 0001890. 
ഫോ​ൺ: 9895551089.

Loading...
COMMENTS