മഴയിൽ മൂന്ന്​​ വീടുകൾ തകർന്നു

05:03 AM
12/07/2018
മണ്ണാർക്കാട്: ബുധനാഴ്ചയുണ്ടായ ശക്തമായ മഴയിൽ മൂന്ന് വീടുകൾ തകർന്നു. കാഞ്ഞിരപ്പുഴ അക്കിയമ്പാടം കുളക്കോഴിക്കുണ്ടിൽ ബീക്കുട്ടിയുടെ വീട് പൂർണമായും തകർന്നു. ബീക്കുട്ടിയും മക്കളുമടക്കം അഞ്ചുപേർ വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും സാരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുളപ്പാടം കാവുണ്ടയിൽ ലക്ഷം വീട് കോളനിയിലെ നിഷാദ് മുത്തുവി​െൻറ വീട് മഴയിൽ തകർന്നു. കുമരംപുത്തൂർ പള്ളിക്കുന്നിൽ മരം പൊട്ടിവീണ് ആവണക്കുന്ന് കാട്ടിക്കുന്നൻ ഇത്താമയുടെ വീടും തകർന്നു. മകനും മാതാവും വീടിനകത്തുണ്ടായിരുന്നു. ഓട് വീണ് ഇത്താമയുടെ തലക്ക് പരിക്കേറ്റു.
Loading...
COMMENTS