Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 1:24 PM GMT Updated On
date_range 16 May 2017 1:24 PM GMTപുഴയുടെ പുനർജനിക്ക് നാടൊന്നിച്ചു
text_fieldsbookmark_border
ചെർപ്പുളശ്ശേരി: തൂതപ്പുഴയുടെ സംരക്ഷണത്തിനായി സംഘടിപ്പിച്ച പുഴ കൂട്ടായ്മയുടെ നേതൃത്വത്തിൽ പുഴയുടെ കൈവഴിയായ കൊരമ്പത്തോട് ശുചീകരിക്കാൻ ഗ്രാമവാസികളും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നു. നഗരമാലിന്യങ്ങൾ ഒഴുകിയെത്തുന്ന പ്രധാന കൈവഴിയാണിത്. ജനങ്ങളുടെ ആരോഗ്യം, കൃഷി, തോട്ടിൻ കരയിലുള്ളവർക്ക് കുടിവെള്ളം എന്നിവയാണ് ശുചീകരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. അയ്യപ്പൻകാവ് കുളത്തിൽ നിന്നാരംഭിച്ച് പാലം വരെയുള്ള ഭാഗം ശ്രമദാനമായും അവിടെ നിന്ന് കാക്കാതോട് വരെയുള്ള ഭാഗം ജെ.സി.ബി ഉപയോഗിച്ചുമാണ് ശുചീകരിച്ചത്. 10 പേരടങ്ങുന്ന 15 സ്ക്വാഡുകളായാണ് തോടിെൻറ വിവിധ ഭാഗങ്ങൾ ശുചീകരിച്ചത്. ശുചീകരണ യജ്ഞം നഗരസഭ ചെയർപേഴ്സൻ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സി. ഹംസ, പി. ജയൻ, പി. സുബീഷ് എന്നിവർ സംസാരിച്ചു. ശുചീകരണത്തിന് പുഴ കൂട്ടായ്മയുടെ പ്രവർത്തകരായ നിഭ നമ്പൂതിരി, കെ. ജയറാം, ഐ.ആർ. പ്രസാദ്, മുഹമ്മദ് കുട്ടി, വീരാൻ, ടി.കെ. ഷിൻഫി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story