പൊലീസ് ചമഞ്ഞ്​ പണവും ഫോണും കവർന്നവർ പിടിയിൽ

10:59 AM
31/01/2020
പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

എ​ട​വ​ണ്ണ: സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്​​ഥ​രെ​ന്ന വ്യാ​ജേ​ന ലോ​ട്ട​റി​ക്ക​ട​യി​ൽ​നി​ന്ന്​ പ​ണ​വും ഫോ​ണും ക​വ​ർ​ന്ന ര​ണ്ടു​പേ​രെ എ​ട​വ​ണ്ണ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കാ​ളി​കാ​വ് അ​ട​ക്കാ​കു​ണ്ട് സ്വ​ദേ​ശി വൈ​ശ്യം വീ​ട്ടി​ൽ ഷ​മീം (45), അ​ട​ക്കാ​കു​ണ്ട് ഷാ​പ്പി​ൻ​പ​ടി​യി​ലെ പു​ത്ത​ൻ​മാ​ളി​യേ​ക്ക​ൽ മു​നീ​ർ (36) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജ​നു​വ​രി പ​ത്തി​ന്​ ഉ​ച്ച​ക്ക് 12.45ഓ​ടെ​യാ​ണ് എ​ട​വ​ണ്ണ ബ​സ് സ്​​റ്റാ​ൻ​ഡി​ലെ ല​ക്ഷ്മി ലോ​ട്ട​റി​ക്ക​ട​യി​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഓ​ഫി​സ​റാ​െ​ണ​ന്ന് പ​റ​ഞ്ഞ് ഷ​മീം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തേ​സ​മ​യം പു​റ​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ര​ണ്ടാം പ്ര​തി മു​നീ​ർ. അ​ന​ധി​കൃ​ത​മാ​യി ഒ​റ്റ​ക്ക ന​മ്പ​ർ ലോ​ട്ട​റി വി​ൽ​പ​ന​യു​െ​ണ്ട​ന്നും മ​റ്റും പ​റ​ഞ്ഞാ​യി​രു​ന്നു പ​രി​ശോ​ധ​ന. കാ​ക്കി പാ​ൻ​റ്​​സ്​​ ധ​രി​ച്ച​തി​നാ​ൽ ക​ട​യു​ട​മ​ക്ക് സം​ശ​യം തോ​ന്നി​യി​ല്ല.

പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ മേ​ശ​യി​ലെ 30,000 രൂ​പ​യും ക​ട​യു​ട​മ​യു​ടെ ഫോ​ണും കൈ​ക്ക​ലാ​ക്കി​യ പ്ര​തി സ്​​റ്റേ​ഷ​നി​ലേ​ക്ക് പോ​കാ​മെ​ന്ന് പ​റ​ഞ്ഞ് പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ൽ, ക​ട​യു​ട​മ ഷ​ട്ട​ർ താ​ഴ്ത്തി ബൈ​ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​യി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ വ​ണ്ടൂ​രി​ലെ ബാ​റി​ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലെ​റി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി. എ​ട​വ​ണ്ണ സ്​​റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ് ഖാ​ൻ, എ​സ്.​ഐ​മാ​രാ​യ വി. ​വി​ജ​യ​രാ​ജ​ൻ, വാ​സു​ദേ​വ​ൻ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജു, റി​യാ​സ്, ബാ​ബു​രാ​ജ്, സി​ദ്ദീ​ഖ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ മ​ഞ്ചേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Loading...
COMMENTS