മോഹവില  പൊന്നിനായി പിടിച്ചുപറി

  • ഒ​രി​ട​ത്ത് മാ​ല പൊ​ട്ടി​ച്ചു, രണ്ടിടത്ത്​ പൊട്ടിക്കാൻ ശ്രമം

  • സം​ഘ​ത്തെ പി​ടി​ക്കു​ന്ന​വ​ർ​ക്ക് പ​ാരി​തോ​ഷി​കം

10:32 AM
04/10/2019
പൊ​ന്നാ​നി പൊ​ലീ​സ് പു​റ​ത്തു​വി​ട്ട മാ​ല പി​ടി​ച്ചു​പ​റി സം​ഘത്തി​െൻറ സി.​സി.​ടി.​വി​ ദൃശ്യം

എ​ട​പ്പാ​ൾ: മാ​ണൂ​ർ, പൊ​ൽ​പാ​ക്ക​ര ശാ​സ്ത, ത​ങ്ങ​ൾ​പ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ബൈ​ക്കി​ലെ​ത്തി​യ സം​ഘം മാ​ല പി​ടി​ച്ചു​പ​റി​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​നും പ​ത്തി​നു​മി​ടെ എ​ത്തി​യ ഒ​രേ സം​ഘ​മാ​ണ് മൂ​ന്നി​ട​ങ്ങ​ളി​ലും പി​ടി​ച്ചു​പ​റി ന​ട​ത്തി​യ​ത്. പൊ​ൽ​പാ​ക്ക​ര ശാ​സ്ത​യി​ൽ  ക്ഷേ​ത്ര​ത്തി​ൽ പോ​യി വ​രു​ക​യാ​യി​രു​ന്ന ത​ട്ടാ​ൻ​പ​ടി സ്വ​ദേ​ശി വ​സ​ന്ത​കു​മാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. ഒ​മ്പ​തി​ന്​ മാ​ണൂ​രി​ലെ ഇ​ട​റോ​ഡി​ൽ ന​ട​ന്നു​വ​രു​ക​യാ​യി​രു​ന്ന മ​ഞ്ഞ​ത്ത്​ നാ​രാ​യ​ണ​ൻ കു​ട്ടി​യു​ടെ ഭാ​ര്യ ശോ​ഭ​ന​യോ​ട് വ​ഴി​ചോ​ദി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഘം മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ച​ത്. 

നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി​യ​തോ​ടെ സം​ഘം ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് 9.30ഓ​ടെ പൊ​ൽ​പാ​ക്ക​ര ശാ​സ്ത​യി​ൽ​വെ​ച്ച് വ​സ​ന്ത​കു​മാ​രി​യു​ടെ മാ​ല പൊ​ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട സം​ഘം കു​റ്റി​പ്പു​റം എം.​ഇ.​എ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജി​ന് മു​ന്നി​ൽ​വെ​ച്ച് യു​വ​തി​യു​ടെ മാ​ല പൊ​ട്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. മാ​ണൂ​രി​ലെ പ​രി​സ​ര​വാ​സി​ക​ൾ സം​ഘ​ത്തെ പി​ന്തു​ട​ർ​ന്നെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ല്ല. പൊ​ലീ​സ് പു​റ​ത്തു​വി​ട്ട സി.​സി.​ടി.​വി ദൃ​ശ്യ​ത്തി​ൽ​നി​ന്ന് ക​റു​ത്ത പ​ൾ​സ​റി​ൽ സ​ഞ്ച​രി​ച്ച ര​ണ്ടു യു​വാ​ക്ക​ളാ​ണ് പി​ടി​ച്ചു​പ​റി​ക്ക് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ മാ​ല ന​ഷ്​​ട​പ്പെ​ട്ട ത​ട്ടാ​ൻ​പ​ടി സ്വ​ദേ​ശി വ​സ​ന്ത​കു​മാ​രി പൊ​ന്നാ​നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഘ​ത്തെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് പൊ​ലീ​സ് പ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു. 

 

Loading...
COMMENTS