പെരിന്തൽമണ്ണയിൽ പഴയ കെട്ടിടം  തകർന്നു; ഒരാൾക്ക് പരിക്ക്

  • കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടുപേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു

11:58 AM
15/03/2019
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ൽ അ​ഗ്​​നി​ര​ക്ഷാ​സേ​ന തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ൽ ഓ​ടി​ട്ട മൂ​ന്നു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു വീ​ണ്​ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. പെ​രി​ന്ത​ല്‍മ​ണ്ണ വ​ലി​യ​ങ്ങാ​ടി പ​ച്ചീ​രി അ​ബൂ​ബ​ക്ക​റി​നാ​ണ് (64) ത​ല​ക്ക് പ​രി​ക്കേ​റ്റ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റോ​െ​ട​യാ​ണ് സം​ഭ​വം. കെ​ട്ടി​ട​ത്തി​​െൻറ ര​ണ്ടാം നി​ല​യി​ലാ​യി​രു​ന്ന അ​ബൂ​ബ​ക്ക​ര്‍ ഓ​ടും പ​ട്ടി​ക​ക​ള്‍ക്കു​മൊ​പ്പം താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. കെ​ട്ടി​ട​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ല്‍ നി​ന്നാ​ണ് നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ര്‍ന്ന് ഇ​യാ​ളെ പു​റ​ത്തെ​ടു​ത്ത​ത്. മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ര്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. 

അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍ന്ന് കെ​ട്ടി​ടാ​വ​ശി​ഷ്​​ട​ങ്ങ​ള്‍ക്കി​ട​യി​ല്‍ തി​ര​ച്ചി​ല്‍ ന​ട​ത്തി. പ​ട്ടാ​മ്പി റോ​ഡി​ൽ പ്ര​ധാ​ന ട്രാ​ഫി​ക് ജ​ങ്ഷ​നി​ൽ​നി​ന്ന് ഏ​താ​നും മീ​റ്റ​റു​ക​ൾ മാ​ത്രം അ​ക​ലെ​യാ​യി ഇ​ട​തു​വ​ശ​ത്തു​ള്ള പ​ഴ​യ സ്വ​കാ​ര്യ കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്. കെ​ട്ടി​ട​ത്തി​​െൻറ ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യാ​ണ് ത​ക​ർ​ന്ന​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ സ​മീ​പ​ത്തെ ക​ച്ച​വ​ട​ക്കാ​രും മ​റ്റും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​രു​ന്നു. 10 മി​നി​റ്റി​നു​ള്ളി​ൽ പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി. വ​ടം കെ​ട്ടി ആ​ളു​ക​ൾ കെ​ട്ടി​ട​ത്തി​ന്​ സ​മീ​പ​ത്തേ​ക്ക് പോ​കു​ന്ന​ത് നി​യ​ന്ത്രി​ച്ചു. താ​ഴെ നി​ല​യി​ൽ പ​ച്ച​ക്ക​റി ക​ട പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. കാ​ല​പ്പ​ഴ​ക്ക​മാ​ണ് ത​ക​ർ​ച്ച​ക്ക് കാ​ര​ണം.

Loading...
COMMENTS