പെരുന്നാൾ കിറ്റ് വിതരണം

05:00 AM
23/05/2020
പോരൂർ: പുളിയക്കോട് ശിഹാബ് തങ്ങൾ റിലീഫ് സെൽ 350 വീടുകളിലേക്ക് ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.ടി. അലി നൗഷാദ്, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് ടി.പി. ഹംനാസ് ബാവ, എ.കെ. അലവിക്കുട്ടി, എ. ഇർഫാൻ എന്നിവർ നേതൃത്വം നൽകി. പച്ചക്കറി കൃഷി കാമ്പയിൻ തിരുവാലി: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കാൻ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി നടത്തിയ പരിപാടി ബ്ലോക്ക് സെക്രട്ടറി കെ. റഹീം ഉദ്ഘാടനം ചെയതു. മേഖലയിലെ 130 കുടുംബങ്ങൾക്ക് വിത്തും വളവും സൗജന്യമായി നൽകിയാണ് അടുക്കളത്തോട്ടം ചലഞ്ച് സംഘടിപ്പിച്ചത്. മേഖല സെക്രട്ടറി പി. സെബീർ ബാബു, പ്രസിഡൻറ് പി. ഷരീഫ്, പി. അജീഷ്, കെ. ജിജിത്ത് എന്നിവർ പങ്കെടുത്തു. വൃക്ഷെത്തെ നട്ടും വിതരണം ചെയ്തും ആഘോഷം വണ്ടൂർ: വിവാഹ വാർഷികവും മകളുടെ പിറന്നാൾ ആഘോഷവും വൃക്ഷത്തൈ നട്ടും വിതരണം ചെയ്തും യുവാവും കുടുംബവും മാതൃകയാക്കി. നടുവത്ത് പടകളിപറമ്പ് കമ്മാടൻ സുബ്രഹ്മണ്യനും കുടുംബവുമാണ് വേറിട്ട പ്രവർത്തനം ചെയ്തത്. സുബ്രഹ്മണ്യൻെറയും ഭാര്യ ഷീജയുടെയും 21ാം വിവാഹ വാർഷികമായിരുന്നു വെള്ളിയാഴ്ച. ഈ ദിവസം തന്നെയായിരുന്നു രണ്ടാമത്തെ മകളും വണ്ടൂർ ഗവ. വി.എം.സി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിനിയുമായ അശ്വതിയുടെ പിറന്നാളും. മാവ്, കശുമാവ്, ഞാവൽ, കറിവേപ്പ് തുടങ്ങിയ തൈകളാണ് നടുകയും വിതരണം ചെയ്യുകയും ചെയ്തത്. നടുവത്ത് മൂച്ചിക്കൽ ചോലയിൽ നടന്ന പരിപാടിയിൽ വാർഡ് അംഗം പി. ബാലകൃഷ്ണൻ, പുന്നപ്പാല സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ.പി. ഭാസ്കരൻ എന്നിവർ പങ്കെടുത്തു. ഫലവൃക്ഷത്തൈകളുടെ പരിപാലനവും ബാബു നിർവഹിക്കും.
Loading...