Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2019 11:31 PM GMT Updated On
date_range 20 Oct 2019 11:31 PM GMTഅഗ്നിരക്ഷസേനയെയും പൊലീസിനെയും വട്ടം കറക്കി യുവാവ്
text_fieldsbookmark_border
മലപ്പുറം: അഗ്നിരക്ഷസേനയെയും പൊലീസിനെയും നാട്ടുകാരെയും വട്ടം കറക്കി യുവാവ്. ഞായറാഴ്ച രാത്രി എട്ടോടെ കടലുണ് ടി പുഴയിൽ ചാടിയ യുവാവാണ് എല്ലാവരെയും വലച്ചത്. യുവാവിനായി പുഴയിൽ തിരച്ചിൽ നടത്തുേമ്പാൾ ഇയാൾ സുരക്ഷിതനായി നേരേത്തതന്നെ കരയിലേക്ക് തിരിച്ചുകയറിയിരുന്നു. പാണക്കാട് കാരാത്തോട് ഭാഗത്ത് വെച്ചാണ് യുവാവ് പുഴയിൽ ചാടിയത്. ബൈക്കിലെത്തി പുഴയിലേക്ക് ചാടിയത് പരിസരത്തെ ഒരാൾ കണ്ടിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷസേനയും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് സംഭവം നടന്ന സ്ഥലത്തുനിന്ന് കുറച്ചുമാറി യുവാവിനെ നനഞ്ഞ രീതിയിൽ കണ്ടെത്തിയത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് പുഴയിൽ ചാടിയ കാര്യവും കുറച്ച് അകലെനിന്ന് തിരിച്ചുകയറിയ കാര്യവും പറഞ്ഞത്. ഇതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. മാനസിക പ്രശ്നങ്ങളുള്ള യുവാവ് ഞായറാഴ്ച രാവിലെ കിണറ്റിലും ചാടിയതായി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story