യുവതിയുടെ ആത്മഹത്യ: ഭർത്താവിനെ വെറുതെ വിട്ടു

05:00 AM
01/10/2019
മഞ്ചേരി: ഭാര്യ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനെ വെറുതെ വിട്ടു. വള്ളിക്കുന്ന് സ്വദേശി മങ്ങാശ്ശേരി വീട്ടിൽ ഷൈജുവിനെയാണ് (39) മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിട്ടയച്ചത്. 27 സാക്ഷികളെ വിസ്തരിച്ചു. പ്രതി ഭാര്യയുടെ ആഭരണങ്ങൾ കൈവശപ്പെടുത്തിയെന്ന പരാതിയിൽ കുടുംബ കോടതിയിൽ രജിസ്റ്റർ ചെയ്ത കേസ് 2013ൽ തള്ളിയിരുന്നു. പ്രതിക്കുവേണ്ടി അഡ്വ. നാലകത്ത് മുഹമ്മദ് അഷ്റഫ് ഹാജരായി.
Loading...