ശശിധര​െൻറ വിത്ത്​ ഗവേഷണം ദേശീയ അംഗീകാരത്തിന്​ ഡൽഹിയിലേക്ക്

04:59 AM
11/09/2019
ശശിധരൻെറ വിത്ത് ഗവേഷണം ദേശീയ അംഗീകാരത്തിന് ഡൽഹിയിലേക്ക് പുലാമന്തോൾ: കാർഷിക ഗവേഷകൻ പുലാമന്തോളിലെ ചോലപ്പറമ്പത്ത് ശശിധരൻ കണ്ടെത്തിയ പുതിയ ഇനം നെൽവിത്ത് ദേശീയ അംഗീകാരത്തിനായി ഡൽഹിയിലേക്ക്. മണ്ണുത്തി കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ മുഖാന്തരമാണ് കൃഷിമന്ത്രാലയത്തിലെ രജിസ്ട്രേഷൻ വിഭാഗത്തിലേക്ക് അയച്ചത്. ഇതോടെ കേരളത്തിൽനിന്ന് കർഷകൻെറ പേരിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ നെൽവിത്ത് എന്ന ബഹുമതി ശശിധരൻ കണ്ടെത്തിയ ഗോപിക എന്ന നെൽവിത്തിന് സ്വന്തമാവും. 2002 മുതൽ 2010 വരെ തുടർച്ചയായി എട്ടുവർഷം ജ്യോതി, ഐശ്വര്യ എന്നീ നെൽവിത്തുകൾ പരീക്ഷണാർഥം സംയുക്തമായി കൃഷി ചെയ്തതിൽ നിന്നായിരുന്നു പുതിയ വിത്തിൻെറ ഉൽഭവം. നെൽവിത്ത് പുതിയ ഇനമാണെന്ന് കണ്ടെത്തിയതോടെ ശശിധരൻ പുതിയ വിത്ത് കൃഷിചെയ്ത് പരിശോധിച്ചു. അതുവരെ കൃഷി ചെയ്തിരുന്ന ജ്യോതി, ഐശ്വര്യ എന്നീ വിത്തുകളിൽനിന്ന് വ്യത്യസ്തമായിരുന്നു പുതിയ വിത്തിൽ നിന്നനുഭവപ്പെട്ടത്. ഇതോടെ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിൽ വിവരമറിയിക്കുകയായിരുന്നു. അധികൃതരുടെ നിർദേശപ്രകാരം ഒരിക്കൽ കൂടി വിള പരിശോധന നടത്തി. മറ്റു വിത്തുകളിൽനിന്ന് വ്യത്യസ്തമായി കൂടുതൽ വിളവും കരുത്തുമുള്ളതാണ് പുതിയ വിത്തെന്ന് രേഖപ്പെടുത്തി. നാഷനൽ ഇന്നോവേഷൻ നിർദേശപ്രകാരം തുർച്ചയായി മൂന്ന് വർഷവും വിളപരിശോധന നടത്തി കണ്ടെത്തി പുതിയ ഇനം വിത്തെന്ന സാക്ഷ്യപത്രവും നൽകി. പടം ശശിധരൻ 'ഗോപിക' നെൽവിത്തിൻെറ കൃഷിയിടത്തിൽ
Loading...