കവളപ്പാറ ദുരന്തം: പ്രതിപക്ഷത്തെ കേൾക്കാൻ മുഖ്യമന്ത്രി തയാറായില്ല -യു.ഡി.എഫ്

05:00 AM
14/08/2019
പോത്തുകല്ല്: കവളപ്പാറ ദുരന്തത്തെക്കുറിച്ച് ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ലെന്ന് പ്രതിപക്ഷ എം.എൽ.എമാർ കുറ്റപ്പെടുത്തി. പോത്തുകല്ല് പഞ്ചായത്ത് ഓഫിസിൽ ചേർന്ന അവലോകന യോഗശേഷമാണ് മലപ്പുറത്തെ പ്രതിപക്ഷ എം.എൽ.എമാർ ഇക്കാര്യം പറഞ്ഞത്. ദുരന്തം നേരിടുന്നതിൽ ഒറ്റക്കെട്ടാകണമെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗത്തിൽ ഒരു ജനപ്രതിനിധിക്ക് പോലും സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് എം. ഉമ്മർ എം.എൽ.എ കുറ്റപ്പെടുത്തി. കലക്ടറുടെ റിപ്പോർട്ട് കേൾക്കാൻ മാത്രമാണ് തയാറായത്. സന്നദ്ധസംഘടനകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സർക്കാർ നിഷ്ക്രിയമാണെന്നും പി.കെ. ബഷീർ എം.എൽ.എ കുറ്റപ്പെടുത്തി. ദുരന്തസ്ഥലത്ത് തങ്ങളാരും സർക്കാറിനെ കുറ്റപ്പെടുത്തുകയില്ലെന്നും എന്നാൽ വസ്തുതകൾ വിലയിരുത്താനുള്ള സാവകാശം കാണിക്കാതെ ചടങ്ങ് തീർക്കുകയായിരുന്നു മുഖ്യമന്ത്രിയെന്നും എ.പി. അനിൽകുമാർ പറഞ്ഞു. പി. അബ്ദുൽ ഹമീദ് എം.എൽ.എ, പ്രഫ. ആബിദ് ഹുസൈൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, കെ.ടി. കുഞ്ഞാൻ, ഒ.ടി. ജയിംസ് എന്നിവരും യു.ഡി.എഫ് സംഘത്തിലുണ്ടായിരുന്നു.
Loading...
COMMENTS