പോസ്​റ്റ്​ ഓഫിസ്​ മാർച്ച്

04:59 AM
12/07/2019
മഞ്ചേരി: കേന്ദ്ര ബജറ്റിനെതിരെയും പെട്രോൾ, ഡീസൽ വിലവർധനവിനെതിരെയും ഡി.വൈ.എഫ്.ഐ മഞ്ചേരി ബ്ലോക്ക് കമ്മിറ്റി മഞ്ചേരി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല ട്രഷറർ അഡ്വ. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് രതീഷ് കീഴാറ്റൂർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി എം. ജസീർ കുരിക്കൾ, എം. റഹ്മാൻ, സി. വിപിൻ, ബിനീഷ് കളത്തുപടി എന്നിവർ സംസാരിച്ചു.
Loading...
COMMENTS