പഠനത്തോടൊപ്പം കൃഷിയും

04:59 AM
12/07/2019
മഞ്ചേരി: പഠനത്തോടൊപ്പം കൃഷിയെയും അടുത്തറിഞ്ഞ് തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്‌കൂളിലെ വിദ്യാർഥികൾ. സ്‌കൗട്ട് ആൻഡ് ഗൈഡ് കാഡറ്റുകളുടെ നേതൃത്വത്തില്‍ സ്കൂളിൽ കപ്പ കൃഷി ആരംഭിച്ചു. ദേശീയ ഹരിതകര്‍മ സേനയുടെ സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. കൃഷിയിറക്കല്‍ പി.ടി.എ പ്രസിഡൻറ് വല്ലാഞ്ചിറ മജീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ.കെ. അബ്ദുല്‍ ഹക്കീം, പ്രധാനാധ്യാപിക രാജേശ്വരി, എം.ടി.എ പ്രസിഡൻറ് സുബൈദ, സ്‌കൗട്ട് ചെയര്‍മാന്‍ പി.എം.എ. മാന്‍മാന്‍, അധ്യാപകര്‍, സ്‌കൗട്ട്, ഗൈഡ്, കബ്, ബുള്‍ബുള്‍ കാഡറ്റുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Loading...
COMMENTS